പാക് ഹാക്കര്‍മാര്‍ക്ക് എതിര്‍ പണികൊടുത്ത് ഇന്ത്യന്‍ ഹാക്കര്‍മാര്‍; പാക് ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇന്ത്യന്‍ ദേശീയഗാനം

പ്രതാകാത്മക ചിത്രം

ദില്ലി: മാസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത പാകിസ്താന്‍ ഹാക്കര്‍മാര്‍ക്ക് ഇന്ത്യന്‍ ഹാക്കര്‍മാര്‍ ഇക്കുറി പണികൊടുത്തു. പാകിസ്താന്‍ സര്‍ക്കാരിന്റെ ഔദ്യോഗിത വെബ്‌സൈറ്റാണ് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തിരിക്കുന്നത്. പാക് വെബ്‌സൈറ്റില്‍ ഇന്ത്യയുടെ ദേശീയ ഗാനമാണ് പോസ്റ്റ് ചെയ്യപ്പെട്ടത്. ഇന്ത്യയുടെ സ്വാതന്ത്യദിനമായ ആഗസ്റ്റ് 15ന് ആശംസകള്‍ക്കൊപ്പമാണ് ദേശീയ ഗാനവും പോസ്റ്റ് ചെയ്തത്. പേജ് തുറക്കുമ്പോള്‍ തന്നെ ആളുകളെ ആശംസിച്ചുകൊണ്ടാണ് ദേശീയ ഗാനം കേള്‍ക്കാന്‍ സാധിക്കുന്നത്.

കഴിഞ്ഞമാസം രാജ്യത്തെ ആറ് പ്രമുഖ സര്‍വകലാശാലകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ പാകിസ്താനി സംഘം ഹാക്ക് ചെയ്തിരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെനോളജി ദില്ലി (ഐഐടി ദില്ലി), ഐഐടി വാരണാസി, അലിഗ്രഹ് മുസ്ലിം സര്‍വ്വകലാശാല, ദില്ലി സര്‍വ്വകലാശാല എന്നിലയുടെ വെബ്‌പേജുകളാണ് ഹാക്ക് ചെയ്തിരുന്നത്. പിഎച്ച്‌സി എന്ന് പേരുള്ള ഹാക്കിംഗ് സംഘമാണ് ഇന്ത്യ വിരുദ്ധ, സൈന്യ വിരുദ്ധ സന്ദേശങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ട സൈറ്റുകളില്‍ പ്രദര്‍ശിപ്പിച്ചത്. ഇതിനെല്ലാം തിരിച്ചടിയായിട്ടാണ് ഇന്ത്യന്‍ ഇക്കുറി ഹാക്കര്‍മാര്‍ പണികൊടുത്തത്.

ഇതിന് മുന്‍പും വൈബ്‌സെറ്റുകള്‍ ഹാക്ക് ചെയ്ത് ഇന്ത്യന്‍ ഹാക്കര്‍മാര്‍ തിരിച്ചടിച്ചിരുന്നു. അന്ന് പാകിസ്താന്‍ വിവരാവകാശ കമ്മീഷന്റെ വെബ്‌സൈറ്റാണ് കേരളത്തില്‍ നിന്നുള്ള ഹാക്കിംഗ് സംഘമായ ‘മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്’ കയ്യേറിയത്. പതിവ് പോലെ സൈറ്റില്‍ പോസ്റ്റ് ചെയ്യാനുള്ള യൂസര്‍ നെയിമും പാസ് വേര്‍ഡും ട്രോളന്‍മാര്‍ക്ക് നല്‍കിക്കൊണ്ട് തന്നെയാണ് ഇവര്‍ ഹാക്ക് ചെയ്തിരുന്നത്.

DONT MISS
Top