വീണ്ടും ട്വിസ്റ്റ്; മഞ്ജുവാര്യര്‍ ദിലീപിന്റെ രണ്ടാം ഭാര്യ; ആദ്യഭാര്യ ഗള്‍ഫില്‍, കാവ്യ മൂന്നാം ഭാര്യ

ദിലീപും മഞ്ജുവും വിവാഹവേളയില്‍

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ പിന്നീടുള്ള ഓരോ ദിവസവും വ്യത്യസ്ത വാര്‍ത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പൊലീസ് പുറത്തു വിട്ടതും വിടാത്തതുമായ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കപ്പെടുന്നത്. ദിലീപിനെ തരംതാഴ്ത്താനും അപമാനിക്കാനും കിട്ടിയ അവസരം ഭൂരിഭാഗം ആളുകളും നന്നായി ഉപയോഗിച്ചു എന്നുതന്നെ വേണം പറയാന്‍.

തുടക്കത്തില്‍ തനിക്ക് ഇത് സംബന്ധിച്ച് ഒന്നുമറിയില്ലെന്ന് പറഞ്ഞ ദിലീപ് ഒടുവിലായപ്പോള്‍ ഏറെക്കുറെ എല്ലാമറിയാം എന്ന രീതിയില്‍ മൊഴി മാറ്റിയതും പൊതുജനങ്ങളെ പ്രകോപ്പിച്ചു. പിന്നീടങ്ങോട്ട് വാസ്തവവും കെട്ടുകഥകളും കൂടിച്ചേര്‍ന്ന അവിശ്വസനീയ സംഭവങ്ങളാണ് ഓരോ ദിവസവും പുറത്തു വന്നത്. ഏറ്റവുമൊടുവിലായി പുറത്തു വന്ന വാര്‍ത്ത ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യര്‍ അല്ല എന്നായിരുന്നു.  ഇക്കാര്യം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

മിമിക്രി രംഗത്ത് ദിലീപിന്റെ സഹപ്രവര്‍ത്തകനും നടനുമായ അബിയില്‍ നിന്ന് ഇത് സംബന്ധിച്ച കൃത്യമായ വിവരം പൊലീസിന് കിട്ടിയിട്ടുണ്ട്. അകന്ന ബന്ധുവായ യുവതിയെയാണ് വിവാഹം ചെയ്തിരുന്നത്. സിനിമയില്‍ പ്രശസ്തനാകുന്നതിന് മുന്‍പായിരുന്നു ഈ വിവാഹം. ആലുവ ദേശം രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്തത്. പിന്നീട് സിനിമയില്‍ പ്രശസ്തനായ ശേഷം മഞ്ജുവാര്യരെ വിവാഹം കഴിക്കുകയായിരുന്നു.  ഇക്കാര്യങ്ങളെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു. ദിലീപിന്റെ ആദ്യഭാര്യ ഇപ്പോള്‍ ഗള്‍ഫിലാണുള്ളത്. ഇവരില്‍ നിന്ന് വിവരങ്ങള്‍ തേടാന്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. അതേസമയം, ദിലീപിന്റെ മുന്‍ വിവാഹത്തെക്കുറിച്ച് മഞ്ജുവാര്യര്‍ക്ക് അറിവുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല.

മഞ്ജുവുമായുള്ള വിവാഹസമയത്ത് ആദ്യ ഭാര്യയെ ഒഴിവാക്കാന്‍ ശ്രമങ്ങള്‍ നടന്നുവെന്നും വിവാഹമോചനത്തിന് യുവതിയെ നിര്‍ബന്ധിക്കുകയായിരുന്നുവെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍. വിവാഹം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ കണ്ടെത്താന്‍ ആലുവ രജിസ്ട്രാര്‍ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ രേഖകള്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. ദിലീപിന്റെ വ്യക്തി ജീവിതം സംബന്ധിച്ച് കുറ്റപത്രത്തില്‍ രേഖപ്പെടുത്തേണ്ടതിന്റെ ഭാഗമായിട്ടാണ്  പൊലീസ് അന്വേഷണം ശക്തമാക്കുന്നത്.

ദിലീപിന്റെ ബന്ധുക്കളെ ഇന്നലെ പൊലീസ് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ആദ്യവിവാഹത്തെക്കുറിച്ചായിരുന്നു ഇവരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചത്. ബന്ധുക്കള്‍ ഈ വിവാഹക്കാര്യം പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

DONT MISS
Top