‘ഷെയ്പ്പ് ഓഫ് യു’ എന്‍ഫീല്‍ഡിന്റെ ‘ഷെയ്പ്പിലാക്കിയ’ കാമാക്ഷി റായിയുടെ കവര്‍ സോങ്ങ് ശ്രദ്ധേയമാകുന്നു

കാമാക്ഷി റായ്

പല പാട്ടുകളുടേയും വ്യത്യസ്തമായ കവര്‍ വേര്‍ഷനുകള്‍ പുറത്തിറങ്ങാറുണ്ട്. പുതുഗായകര്‍ക്ക് ശ്രദ്ധേയരാകാനുള്ള ഏറ്റവും നല്ല വഴിയും പഴയ പാട്ടുകളുടെ കവര്‍ വേര്‍ഷനുകളാണ്. എന്നാല്‍ ഇതുവരെ ആരും പരീക്ഷിക്കാത്ത ഒരു വഴി ഉപയോഗിക്കുകയാണ് ഗായിക കമാക്ഷി റായ് തന്റെ പുതിയ പാട്ട് പരിശീലനത്തില്‍.

എന്‍ഫീല്‍ഡ് ബൈക്കുകള്‍ ഉപയോഗിച്ചൊരു വാദ്യവിന്യാസം. അതായത് മറ്റ് വാദ്യോപകരങ്ങള്‍ ഒന്നും ഉപയോഗിക്കാതെ എന്‍ഫീല്‍ഡ് ബൈക്കുകളില്‍ത്തന്നെ കൊട്ടിയും പാടിയും സംഗീതം പുന:സൃഷ്ടിക്കുന്ന രീതി. എന്നാല്‍ പറയുന്നതുപോലെ അത്ര എളുപ്പമല്ലാത്ത കാര് ഓരോന്നോരോന്നായി റെക്കോര്‍ഡ് ചെയ്ത് അമേരിക്കയില്‍ ചെന്നാണ് സംയോജിപ്പിച്ചത്.

എഡ്ഷീരന്റെ ഷെയിപ്പ് ഓഫ് യു എന്ന ഗാനത്തിന്റ കവര്‍ വെര്‍ഷനാണ് കാമാക്ഷി തന്റെ ഗാനത്തിനായി തെരഞ്ഞടുത്തത്. പഴയ ഗാനത്തോളം രസകരമായ അനുഭവം ഈ കവര്‍ വെര്‍ഷനും തരാനാകുന്നുണ്ടെന്ന് ഉറപ്പ്.

DONT MISS
Top