റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു; പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചു

ഫയല്‍ ചിത്രം

മുംബൈ : റിസര്‍വ് ബാങ്ക് പുതിയ പണ വായ്പാ നയം പ്രഖ്യാപിച്ചു. അടിസ്ഥാന പലിശ നിരക്കില്‍ കാല്‍ ശതമാനത്തിന്റെ കുറവാണ് വരുത്തിയിട്ടുള്ളത്. റിപ്പോ നിരക്ക് 6.25 ശതമാനമായാണ് കുറച്ചത്.

റിവേഴ്‌സ് റിപ്പോ നിരക്ക് ആറു ശതമാനത്തില്‍ നിന്നും 5.75 ശതമാനമായും കുറച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കാണിത്. പലിശ നിരക്കുകള്‍ കുറച്ചതോടെ ഭവന, വാഹന വായ്പാ നിരക്കുകള്‍ കുറയാന്‍ സാധ്യതയുണ്ട്.

കഴിഞ്ഞ നാല് ദൈ്വമാ, അവലോകന യോഗങ്ങളിലും അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താന്‍ പലിശ നിരക്ക് കുറയ്ക്കണമെന്ന് വാണിജ്യ, വ്യവസായ മേഖലകള്‍ ആവശ്യപ്പെട്ടിരുന്നു.

DONT MISS
Top