‘എന്റെ പടച്ചോനെ മമ്മൂക്കയ്ക്ക് കണ്ണ് കിട്ടാണ്ട് കാത്തോളണേ’; മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്ത ചിത്രത്തിന് കിടിലന്‍ കമന്റുമായി ശരണ്യ മോഹന്‍; ‘ആരാധകര്‍ക്ക് പെരുത്തിഷ്ടായി’

എത്ര ചെറുപ്പക്കാര്‍ പിള്ളേര്‍ വന്നാലും അവര്‍ക്കൊപ്പം നില്‍ക്കാനുള്ള ഗ്ലാമറും ചുറുചുറുക്കുമുണ്ട് മമ്മൂട്ടിക്ക്. അറുപത് പിന്നിട്ടെങ്കിലും കണ്ടാല്‍ പക്ഷേ ഒരു നാല്‍പത് വയസ് തോന്നിക്കും. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിദ്ധ്യമായ മമ്മൂക്ക ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്ത ചിത്രങ്ങള്‍ കാണുമ്പോള്‍ കണ്ണുതള്ളിപ്പോകും. അത്തരത്തിലൊരു ചിത്രം കണ്ട് മമ്മൂട്ടിക്ക് കണ്ണു തട്ടാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുകയാണ് നടി ശരണ്യ മോഹന്‍.

ജൂലൈ 30 ന് പോസ്റ്റു ചെയ്ത ചിത്രത്തിന് ശരണ്യ മോഹനിട്ട കമന്റാണ് ഹിറ്റായിരിക്കുന്നത്. ‘എന്റെ പടച്ചോനെ, മമ്മൂക്കക്ക് കണ്ണ് കിട്ടാണ്ട് കാത്തോളണേ’ എന്നായിരുന്നു ശരണ്യയുടെ കിടിലന്‍ കമന്റ്. മമ്മൂക്കയുടെ ചിത്രത്തിനൊപ്പം ശരണ്യയുടെ കമന്റും ഹിറ്റായി. അയ്യായിരത്തിലധികം ലൈക്കാണ് ശരണ്യയുടെ കമന്റിന് ലഭിച്ചത്.

ശരണ്യയുടെ കമന്റിന് തൊട്ടുപിന്നാലെ വിശേഷങ്ങള്‍ ചോദിച്ച് ആരാധകരും എത്തി. ഇപ്പോള്‍ സിനിമയില്‍ ഒന്നും ഇല്ലേ എന്ന് ചിലര്‍ ചോദിച്ചു. ‘ഞങ്ങളുടെ ഇക്കായെ കണ്ണുവെക്കരുതെന്ന്’ പറഞ്ഞവരുണ്ട്. ശരണ്യയുടെ ഹായ് പ്രതീക്ഷിച്ചെത്തിയവരും കുറവല്ല. അതിനും ശരണ്യ ഉഗ്രന്‍ കമന്റ് നല്‍കി. അതിങ്ങനെ, ‘എല്ലാ ഇക്ക ഫാന്‍സിനും ഹൈ ആന്‍ഡ് ഹലോ. ഇനി ഇവിടെ നിന്നാല്‍ എന്റെ മകന്‍ ഓടിക്കും. അപ്പോള്‍ എല്ലാവര്‍ക്കും ശുഭരാത്രി.’ ഈ കമന്റിന് എണ്ണൂറില്‍ അധികം ലൈക്കുകളും ലഭിച്ചു.

DONT MISS
Top