സിനിമ മേഖലയിലുള്ളവരെ മോശമായി ചിത്രീകരിക്കുന്നു;അമ്മയും ഫെഫ്കയും ചാനലുകള്‍ ബഹിഷ്‌കരിക്കാന്‍ ഒരുങ്ങുന്നു

ഫയല്‍ചിത്രം

കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ സിനിമ മേഖലയിലുള്ളവരെ ചാനലുകള്‍ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് ചാനലുകള്‍ ബഹിഷ്‌കരിക്കാന്‍ സിനിമ സംഘടനകളുടെ തീരുമാനം. ഇന്നലെ ചേര്‍ന്ന സിനിമ സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് സിനിമ മേഖലയിലെ ചില സംഘടകള്‍ക്കുള്ളത്.

ചാനലുകള്‍ ബഹിഷ്‌കരിക്കാന്‍ സിനിമ മേഖലയിലുളള സംഘടന പ്രതിനിധികളുടെ ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു.  അമ്മ സംഘടനയിലെ ഇടവേള ബാബു, ഫെഫ്കയിലെ ബി ഉണ്ണികൃഷ്ണന്‍, പ്രൊഡ്യൂസര്‍ അസോസിയേഷനിലെ ആന്റോ ജോസ്ഫ് ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. അമ്മയും ഫെഫ്ക്കയുമാണ് ചാനല്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ചാനലുകള്‍ മത്സരബുദ്ധിയോടുകൂടി പെരുമാറി ഇത് സിനിമ മേഖലയില്‍ വളരെയധികം പ്രതിസന്ധിയുണ്ടാക്കിയെന്നും യോഗത്തില്‍ അംഗങ്ങള്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് നടീ നടന്‍മാര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

DONT MISS
Top