‘വൈറല്‍ പനി പിന്നീട് നെഞ്ചില്‍ അണുബാധയുണ്ടാക്കി’, ഡെങ്കിപ്പനിയെന്നത് തെറ്റ്; വ്യാജവിവരങ്ങള്‍ പ്രചരിച്ചതിനെതിരെ രാജാറാമിന്റെ മകള്‍ സൗഭാഗ്യ

സൗഭാഗ്യ

നടിയും നര്‍ത്തകിയുമായ താരാകല്ല്യാണിന്റെ ഭര്‍ത്താവും അവതാരകനുമായ രാജാറാം ഇന്നലെയാണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ചാണ് അദ്ദേഹം മരിച്ചതെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അച്ഛന്റെ മരണ കാരണം അതായിരുന്നില്ല എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മകള്‍ സൗഭാഗ്യ. ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലാണ് അച്ഛന്റെ മരണ കാരണം വിശദീകരിച്ച് സൗഭാഗ്യ കുറിപ്പിട്ടത്.

തങ്ങള്‍ക്ക് അദ്ദേഹത്തെ നഷ്ടപ്പെട്ടു എന്ന് പറഞ്ഞുകൊണ്ടാണ് സൗഭാഗ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഇങ്ങനെയൊരു പോസ്റ്റിടണം എന്നുണ്ടായിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച് നല്‍കിയ വാര്‍ത്തകള്‍ തെറ്റായിരുന്നു. അദ്ദേഹത്തിന് ഡെങ്കിപ്പിനിയായിരുന്നില്ല. വൈറല്‍ പനി നെഞ്ചില്‍ ഇന്‍ഫെക്ഷനായി മാറുകയായിരുന്നു. അമൃത ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും അത് പിന്നീട് സെപ്റ്റിസെമിയ എന്ന ഗുരുതര അവസ്ഥയിലേക്ക് എത്തിയിരുന്നു. അത് അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തി. ആശുപത്രിയില്‍ അദ്ദേഹം ഒന്‍പത് ദിവസം ഉണ്ടായിരുന്നു. ദയവ് ചെയ്ത് ആരും തെറ്റായ വാര്‍ത്തകള്‍ നല്‍കരുതെന്നും സൗഭാഗ്യ പറയുന്നു.

സൗഭാഗ്യ ഫെയ്സ്ബുക്കില്‍ പോസ്റ്റു ചെയ്ത രാജാറാമിന്റെ ചിത്രം

അദ്ദേഹത്തിന് വളരെ മികച്ച ഒരു കരിയര്‍ ഉണ്ടായിരുന്നില്ലായിരിക്കാം. പക്ഷേ മാധ്യമങ്ങള്‍ അദ്ദേഹത്തെ, സിനിമകളിലും സീരിയലുകളിലും ചെറിയ വേഷങ്ങള്‍ ചെയ്തയാളെന്നു പറഞ്ഞ് പരിചയപ്പെടുത്തി. മിക്ക സീരിയലുകളിലും അദ്ദേഹം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. ഇരുപതോളം മെഗാ സീരിയലുകളില്‍ അദ്ദേഹം ഹീറോയായി അഭിനയിച്ചിട്ടുണ്ടെന്നും സാഭാഗ്യ കുറിച്ചു.

മിനി സ്ത്രീനിലെ സുന്ദരനായ ഹീറോയായിരുന്നു അദ്ദേഹം. ഇവയൊന്നും മാധ്യമങ്ങള്‍ പറഞ്ഞില്ലെങ്കിലും താന്‍ അത് അഭിമാനത്തോടെ പറും. തെറ്റായ വാര്‍ത്തകള്‍ അച്ഛനെ അപമാനിക്കുകയാണ്.

DONT MISS
Top