ഇപ്പോള്‍ നടക്കുന്നത് സ്ത്രീ പീഡനമല്ല, പുരുഷ പീഡനമാണ്; നടി പീഡിപ്പിക്കപ്പെട്ടതിന് തെളിവില്ല; പീഡനത്തിന്റെ പിറ്റേ ദിവസവും നടി അഭിനയിക്കാനെത്തി: ഗുരുതര പരാമര്‍ശങ്ങളുമായി പിസി ജോര്‍ജ്ജ്

പിസി ജോര്‍ജ്ജ്PC 

കൊച്ചി: നടിക്കെതിരായ ആക്രമണക്കേസില്‍ പ്രധാന പ്രതികളിലൊരാളായ ദിലീപിനൊപ്പമാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ് ഇതുവരെ നിലകൊണ്ടത്. ഇപ്പോഴും ഇതേ നിലപാട് തുടരുകയാണ് പിസി. മാത്രമല്ല ആക്രമണത്തിനിരയായ നടിയേപ്പറ്റി ഗുരുതര പരാമര്‍ശങ്ങളും പിസിയുടെ ഭാഗത്തുനിന്നുണ്ടായി.

പുരുഷ പീഡനമാണ് നടക്കുന്നത് എന്നുപറഞ്ഞ പിസി ജോര്‍ജ്ജ് നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ല എന്നും പറഞ്ഞു. ആക്രമിക്കപ്പെട്ടുവെന്നുപറയുന്നതിന്റെ പിറ്റേ ദിവസവും നടി അഭിനയിക്കാനെത്തിയതാണ് പിസി ചൂണ്ടിക്കാട്ടുന്നത്. കേസില്‍ തെളിവ് നല്‍കാന്‍ താന്‍ എങ്ങും പോകില്ല. തന്റെ മുറിയില്‍ വന്നാല്‍ അറിയാവുന്ന കാര്യങ്ങള്‍ പറയും.

അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകനേക്കുറിച്ചും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകനെ സ്ത്രീ വഞ്ചിച്ചതാണ്. ഭര്‍ത്താവും കുട്ടികളുമുള്ള ഒരു യുവതി മറ്റൊരാളോടൊപ്പം കഴിഞ്ഞതിനുശേഷം അയാള്‍ക്കെതിരെ പരാതി പറയുന്നത് വഞ്ചനയാണെന്നും പിസി കൂട്ടിച്ചേര്‍ത്തു.

DONT MISS
Top