ട്രെയിനാണോ ട്രാക്ടറാണോ ആദ്യം പാളം കടന്നത്? കുതിച്ചുവരുന്ന ട്രെയിന് മുന്നിലൂടെയൊരു സാഹസപ്രകടനം; വീഡിയോ

ലണ്ടന്‍: തലനാരിഴയ്ക്ക് രക്ഷപ്പെടുക എന്നൊക്കെ കേട്ടിട്ടുണ്ട്. അതിലും കുറഞ്ഞ സമയത്തെ സൂചിപ്പിക്കാന്‍ വാക്കുകളെന്തെങ്കിലുമുണ്ടെങ്കില്‍ അങ്ങനെയാണ് ലണ്ടനിലെ ഒരു ട്രക്ക് ഡ്രൈവര്‍ സ്വന്തം ജീവന്‍ രക്ഷിച്ചത്. കുതിച്ചു വരുന്ന ട്രെയിന് കുറുകെ പറന്ന ആ ട്രക്കിലിരുന്നവരുടെ മാനസികാവസ്ഥ എന്തായിരുന്നുവെന്നറിയാന്‍ അവരോട് തന്നെ ചോദിക്കേണ്ടി വരും. എന്തായാലും പാഞ്ഞു വന്ന ട്രെയിന് മുന്‍പില്‍ നിന്ന് ട്രാക്ടറും അതിലുള്ളവരും രക്ഷപ്പെട്ടത് നിമിഷങ്ങളുടെ വ്യത്യാസത്തിലാണ്. ട്രെയിനാണോ ട്രാക്ടറാണോ ആദ്യം പാളം കടന്നതെന്ന സംശയത്തിലാണ് കണ്ടു നിന്ന പൊലീസ്.

പക്ഷേ അത്ഭുതം സംഭവിച്ചതുകൊണ്ട് മാത്രമാണ് ജീവന്‍ രക്ഷപ്പെട്ടത് എന്നു പറയാന്‍ പറ്റില്ല. കാരണം അപകടം അറിയാതെ സംഭവിച്ചായിരുന്നില്ല. ട്രെയിന്‍ വരുന്നുണ്ട് എന്ന മുന്നറിയിപ്പ് അവഗണിച്ചാണ് ട്രാക്ടര്‍ ഡ്രൈവര്‍ ഈ അതിസാഹസം കാണിച്ചത്. ബ്രിട്ടണിലെ ട്രാഫിക് പൊലീസാണ് സംഭവത്തിന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. മുന്നറിയിപ്പുകള്‍ അവഗണിച്ച് റെയില്‍ പാളം കടക്കുമ്പോഴുള്ള അപകട സാധ്യതകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നതെങ്കിലും ഇത് കാണുന്നവര്‍ ട്രക്ക് ഡ്രൈവര്‍ക്ക് ഒരു ഹീറോ പരിവേഷം നല്‍കിക്കളയുമോ എന്നൊരു സംശയവും ഇല്ലാതില്ല.

DONT MISS
Top