‘റോഡ് പൊളിച്ചതില്‍ ഇങ്ങനെയും പ്രതിഷേധം’; ഹൈദരാബാദില്‍ കുതിര സവാരി നടത്തി ടെക്കികള്‍; വീഡിയോ

ഹൈദരാബാദ്: റോഡ് പൊളിച്ചതില്‍ പ്രതിഷേധിച്ച് കുതിര സവാരി നടത്തി ടെക്കികള്‍. ഹൈദരാബാദിലാണ് സംഭവം. ഗതാഗത യോഗ്യമല്ലാത്ത റോഡിലൂടെ കുതിരപ്പുറത്ത് കയറിയാണ് കഴിഞ്ഞ ദിവസം ചിലര്‍ ഓഫീസിലെത്തിയത്. സംഭവം ഇതിനോടകം ജനശ്രദ്ധ പിടിച്ചുപറ്റി.

നഗരത്തിലെ ഏറ്റവും മികച്ച റോഡുകളിലൊന്നായ ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റ് റോഡാണ് അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് റോഡ് പൊളിച്ചിട്ടത്. ഇതിനെതിരെ ടെക്കികള്‍ പ്രതിഷേധമറിയിച്ച് ഓണ്‍ലൈന്‍ ക്യാമ്പെയ്ന്‍ നടത്തിയിരുന്നു. എന്നാല്‍ അവയൊന്നും ഐ ടി മന്ത്രി കെ ടി രാമ റാവു വകവെച്ചില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം റോഡ് പൊളിക്കുകയായിരുന്നു. ഇതോടെ ഐ ടി കമ്പനിയില്‍ നിന്നുള്ളവര്‍ കുതിര സവാരി നടത്തി പ്രതിഷേധിക്കുകയായിരുന്നു.

വെള്ളിയാഴ്ചയായിരുന്നു ടെക്കികളുടെ പ്രതിഷേധം. അടുത്ത നാല് വര്‍ഷത്തേക്ക് അറ്റകുറ്റപ്പണികള്‍ ആവശ്യമില്ലാത്ത റോഡാണ് വ്യക്തമായ കാരണം പോലുമില്ലാതെ പൊളിച്ചതെന്ന് ടെക്കികള്‍ പറയുന്നു. മഴക്കാലത്ത് റോഡുകള്‍ കുഴിക്കുകയോ മറ്റ് പണികള്‍ നടത്തുകയോ ചെയ്യില്ലെന്ന് മന്ത്രി വാക്ക് നല്‍കിയിരുന്നു. എന്നാല്‍ മന്ത്രിയും മറ്റ് അധികൃതരും വാക്കുപാലിച്ചില്ല. റോഡ് സഞ്ചാര യോഗ്യമല്ലാതായെന്നും അവര്‍ പറയുന്നു.

DONT MISS
Top