വൈറസ് പടരുന്നു; ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ പാസ്‌വേഡ് മാറ്റണമെന്ന മുന്നറിയിപ്പുമായി ബിഎസ്എന്‍എല്‍

പ്രതീകാത്മക ചിത്രം

ദില്ലി: വൈറസ് ബാധയെത്തുടര്‍ന്ന് ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ എത്രയും പെട്ടന്ന് പാസ്‌വേഡ് മാറ്റണമെന്ന മുന്നറിയിപ്പുമായി ബിഎസ്എന്‍എല്‍. നിലവിലെ ഇന്റര്‍നെറ്റ് സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഉപഭോക്താക്കള്‍ പാസ്‌വേഡ് മാറ്റി സെറ്റ് ചെയ്യാനാണ് നിര്‍ദ്ധേശം.

ഉപഭോക്താക്കളുടെ ബ്രോഡ്ബാന്‍ഡ് മോഡത്തിലാണ് വൈറസ് ബാധയുണ്ടായിരിക്കുന്നതെന്നാണ് ബിഎസ്എന്‍എല്‍ നല്‍കുന്ന വിശദീകരണം. ബ്രോഡ്ബാന്‍ഡ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന അഡ്മിന്‍ എന്ന പാസ്‌വേഡ് മാറ്റി സെറ്റ് ചെയ്യാത്തവര്‍ക്കാണ് വൈറസ് ബാധയുണ്ടായിരിക്കുന്നത്. പാസ്‌വേഡ് മാറ്റുന്നതോടെ വൈറസ് ബാധയില്‍ നിന്ന് രക്ഷ നേടാനാകുമെന്നാണ് ബിഎസ്എന്‍എല്‍ അധികൃതര്‍ പറയുന്നത്.

DONT MISS
Top