താരവിശേഷങ്ങളില്ലാതെ ഇത്തവണ ഓണം; ഇതിലും സന്തോഷം തരുന്ന തീരുമാനം വേറെയില്ലെന്ന് എസ്. ശാരദക്കുട്ടി

എസ്.ശാരദക്കുട്ടി

മലയാള സിനിമയെ സംബന്ധിച്ച് പ്രതിസന്ധികള്‍ക്ക് നടുവിലാണ് ഇത്തവണ ഓണമെത്തുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവവും തുടര്‍ന്നുണ്ടായ വിവാദങ്ങളും മലയാള സിനിമ മേഘലയെ നല്ല രീതിയില്‍ പഴി കേള്‍പ്പിച്ചു. അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്ത താരങ്ങളും നിശബ്ദരായ താരങ്ങളും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്കിരയായി. എന്തായാലും ഏറ്റവുമൊടുവില്‍ ഒട്ടുമിക്ക താരങ്ങളും ചേര്‍ന്നെടുത്ത തീരുമാനം വിവാദങ്ങള്‍ അവസാനിക്കും വരെ പൊതുജനങ്ങളുമായുള്ള ഇടപഴകല്‍ കുറയ്ക്കുക എന്നു തന്നെയാണ്. ഇതിന്റെ ഭാഗമായി ചാനല്‍ പ്രോഗ്രാമുകള്‍ കുറയ്ക്കാനാണ് തീരുമാനം.

സാധാരണ ടെലിവിഷന്‍ ചാനലുകളുടെ ഓണ പരിപാടികള്‍ റേറ്റിങ്ങ് കൂട്ടുന്നത് താരവിശേഷങ്ങള്‍ പങ്കു വെച്ചുകൊണ്ടാണ്. എന്നാല്‍ ഇത്തവണ ചാനലുകളുടെ ഓണം പ്രോഗ്രാമുകളില്‍ പങ്കെടുക്കേണ്ടെന്നാണ് ഭൂരിഭാഗം നടീനടന്മാരുടെയും തീരുമാനം.  ദിലീപിനെ അടിമുടി ആക്രമിച്ച മാധ്യമങ്ങളോടുള്ള പ്രതിഷേധത്തിനൊപ്പം പരിപാടികളില്‍ പങ്കെടുത്താല്‍ വിവാദങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടി വരുമെന്നതും താരങ്ങളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

അതേസമയം താരങ്ങള്‍ ചാനല്‍ ബഹിഷ്‌കരിക്കുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി എഴുത്തുകാരിയും അധ്യാപികയുമായ എസ്.ശാരദക്കുട്ടി രംഗത്തെത്തി. ഇതിലും സന്തോഷം തരുന്ന ഒരു തീരുമാനവും മലയാളി താരങ്ങള്‍ സ്വീകരിക്കാനില്ല എന്നാണ് ശാരദക്കുട്ടി പ്രതികരിച്ചത്. യാതൊരു സാമൂഹിക ഉത്തരവാദിത്വവും പാലിക്കാത്ത താരങ്ങള്‍ ഓണവും വിഷുവും ക്രിസ്മസും പെരുന്നാളും ആനയിച്ചുകൊണ്ടുള്ള വരവോര്‍ക്കുമ്പോള്‍ ആ ദിവസങ്ങളില്‍ ടിവി ഓണ്‍ ചെയ്യാന്‍ പോലും ഭയമാണെന്ന് ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വിവേകമുളള ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതിലൂടെ മലയാളി പ്രേക്ഷകരില്‍ നിന്നും നഷ്ടപ്പെട്ട പ്രതിച്ഛായകള്‍ വീണ്ടെടുക്കാന്‍ ആയേക്കുമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsaradakutty.madhukumar%2Fposts%2F1649687588377827&width=500″ width=”500″ height=”795″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true”></iframe>

DONT MISS
Top