ടെന്നീസില്‍ മാത്രമല്ല നൃത്തത്തിലും മോശമല്ലെന്ന് സാനിയ; അക്കാദമിയിലെ കുട്ടികള്‍ക്കൊപ്പം ചുവടുവെച്ച് സാനിയയും നേഹയും

കുട്ടികള്‍ക്കൊപ്പം ചുവട് വെച്ച് സാനിയ മിര്‍സയും നേഹയും

ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നീസിലെ സൂപ്പര്‍ താരമാണ് സാനിയ മിര്‍സ. വെറും കളിക്കാരി മാത്രമല്ല ഗ്ലാമര്‍ താരം കൂടിയാണ് സാനിയ എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ ടെന്നീസ് കോര്‍ട്ടില്‍ വിജയക്കൊടി പാറിക്കാന്‍ മാത്രമല്ല മനോഹരമായി ഡാന്‍സ് ചെയ്യാനും തനിക്കറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് സാനിയ. ഹൈദരാബാദിലെ തന്റെ ടെന്നീസ് അക്കാദമിയില്‍ ഭാവിതാരങ്ങളായ കുട്ടികള്‍ക്കൊപ്പമാണ് സാനിയ പാട്ടിനൊത്ത് ചുവടുകള്‍ വെച്ചത്.

അക്കാദമിയില്‍ നടന്ന ‘ഡബ്യു.ടി.എ. ഫ്യൂച്ചര്‍ സ്റ്റാര്‍സ് ടെന്നീസ് ക്ലിനിക്കില്‍’ ബോളിവുഡ് താരവും മോഡലുമായ നേഹ ധൂപിയയും സാനിയയ്ക്കും കുട്ടികള്‍ക്കുമൊപ്പം നൃത്തം ചെയ്തു. സ്‌നേഹിത കൂടിയായ നേഹ തന്നെ എപ്പോഴും അപകടത്തില്‍ പെടുത്തുന്നവളാണെന്നും എങ്കിലും അവള്‍ക്കൊപ്പം മുഴുവന്‍ സമയവും തമാശയായിരുന്നുമെന്നുമുള്ള അടിക്കുറിപ്പോടെ സാനിയ ഇരുവരുമൊരുമിച്ചുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്തായാലും ടെന്നീസ് കോര്‍ട്ടിലെ ഡാന്‍സിങ് ഷോര്‍ട്ട് ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു.

DONT MISS
Top