പീഡനം ചെറുക്കാന്‍ സ്മാര്‍ട്ട് സ്റ്റിക്കര്‍; വികസിപ്പിച്ചത് ഇന്ത്യക്കാരി (വീഡിയോ)

വീഡിയോയില്‍നിന്നുള്ള ദൃശ്യം

പീഡനക്കേസുകള്‍ കൂടുതല്‍ പ്രമുഖരെ അഴിക്കുള്ളിലാക്കുമ്പോള്‍ പീഡനം ചെറുക്കാന്‍ ഒരു കൊച്ച് ഉപകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദഗ്ധര്‍. ഇന്ത്യക്കാരിയായ മനിഷ മോഹനാണ് ഈ കൊച്ചു ഉപകരണത്തിനുപിന്നിലെ ബുദ്ധികേന്ദ്രം.

ഒരു സ്റ്റിക്കറാണ് ഇവര്‍ ലോകത്തിന് സമ്മാനിച്ചിരിക്കുന്നത്. ഇതൊരു സ്മാര്‍ട്ട് സ്റ്റിക്കറാണ്. ബ്ലൂടൂത്ത് വഴി ഇവന്‍ എപ്പോഴും സ്മാര്‍ട്ട് ഫോണുമായി ബന്ധത്തിലായിരിക്കും. അടിവസ്ത്രത്തിന്റെ അടിയില്‍ ഏതെങ്കിലും ഒരു വശത്ത് ഘടിപ്പിക്കുകവഴി ഏതുതരത്തിലുള്ള ബലപ്രയോഗവും തിരിച്ചറിയാന്‍ ഈ സ്മാര്‍ട്ട് സ്റ്റിക്കറിന് സാധിക്കും.

ആരെങ്കിലും ബലപ്രയോഗം നടത്തയാല്‍ ഫോണ്‍ വിളികളായും മെസ്സേജുകളായും നേരത്തെ തീരുമാനിച്ചുവച്ചിരിക്കുന്ന നമ്പരുകളിലേക്ക് കാര്യമെത്തും. ലൊക്കേഷനും ഇങ്ങനെ പങ്കുവയ്ക്കപ്പെടും. ബലപ്രയോഗത്തിന് ഇരയാകുന്ന വ്യക്തിയുടെ ഫോണിലെ ജിപിഎസ് ഓണാവുകയും സന്ദേശം ലഭിക്കുന്നവര്‍ക്ക് ചിത്രം വ്യക്തമാവുകയും ചെയ്യും. സ്ത്രീകള്‍ക്കും ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ക്കും സഹായകമാണ് ഈ കണ്ടുപിടുത്തം എന്നതില്‍ തര്‍ക്കമില്ല.

DONT MISS
Top