സിനിമയില്‍ നായികാവേഷം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച് പണം തട്ടിയ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍. സിനിമയില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായ കൊടുങ്ങല്ലൂര്‍ സ്വദേശി വിന്‍സണ്‍ ലോനപ്പനാണ് അറസ്റ്റിലായത്. എറണാകുളം നോര്‍ത്ത് പൊലീസാണ് ഇടയാളെ അറസ്റ്റ് ചെയ്തത്. സിനിമയില്‍ നായികാവേശം വാഗ്ദാനം ചെയ്ത് പീഡപ്പിക്കുകയും പണം തട്ടുകയും ചെയ്തുവെന്ന യുവനടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

അമേരിക്കയിന്‍ മലയാഴിയും ദന്തഡോക്ടറുമായ യുവതിയാണ് പീഡനത്തിനിരയായത്. നിലവില്‍ തമിഴ് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് യുവതി. കൊച്ചയിലെ വിവിധ ഹോട്ടലുകളില്‍വെച്ച് പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതിയിലുണ്ട്. സിനിമയില്‍ നായികാവേഷം ലഭിക്കുന്നതിന് മന്ത്രവാദം അടക്കമുള്ള ആഭിചാരക്രിയകള്‍ നടത്തുന്നതിനെന്ന് പറഞ്ഞാണ് വിന്‍സണ്‍ പണം തട്ടിയതെന്നും പൊലീസ് വ്യക്തമാക്കി.

DONT MISS
Top