“വിനായകന്റേത് ആത്മഹത്യയല്ല, കൊലപാതകം”-അടയാളം


പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരം ഏറ്റതുമുതല്‍ മദംപൊട്ടി കൊലവിളിമുഴക്കുകയാണ് കേരളാ പൊലീസ്. കസ്റ്റഡി മരണങ്ങളും ലോക്കപ്പ് പീഡനങ്ങളും പരാതി പൂഴ്ത്തലും ഒക്കെ കേരളാ പൊലീസിന് തീരാ കളങ്കമായി. എന്നിട്ടും കൊലക്കൊതി തീരാത്ത നീച സേനയായി കേരളാ പൊലീസ് തുടരുന്നു. ഭരണകൂട മര്‍ദ്ദനോപകരണമെന്ന തത്വവിചാരത്തെ ശരിവെക്കും വിധം പൊലീസ് നിരപരാധികളെ വേട്ടയാടുന്നു. പൊലീസ് സ്റ്റേഷനുകള്‍ പീഡന കേന്ദ്രങ്ങളായി ദുഷ്‌കീര്‍ത്തി പരത്തുന്നു. ഇങ്ങനെ കേരളാ പൊലീസിന്റെ കൊടു ക്രൂരതയ്ക്ക് ഇരയായി ആത്മഹത്യ ചെയ്ത തൃശൂര്‍ പാവറട്ടി സ്വദേശി വിനായകന്റെ ദുര്‍വിധിയെ കുറിച്ചാണ് ഈ ലക്കം അടയാളത്തില്‍ ആദ്യം.

DONT MISS
Top