“ജോസ് തെറ്റയിലിനെ കോണ്‍ഗ്രസ് നേതാക്കള്‍ കുടുക്കുകയായിരുന്നു; പ്രതിഫലമായി രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ 31 ലക്ഷം രൂപ പെണ്‍കുട്ടിയുടെ അച്ഛന് നല്‍കി”: പിസി ജോര്‍ജ്


കൊച്ചി: ജോസ് തെറ്റയിലിനെ കോണ്‍ഗ്രസ് നേതാക്കള്‍ പെണ്‍കുട്ടിയെ ഉപയോഗിച്ച് കുടുക്കിയതാണെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ. ഇതിന് പ്രതിഫലമായി 31 ലക്ഷം രൂപ പെണ്‍കുട്ടിയുടെ അച്ഛന് രണ്ട് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് താന്‍ വാങ്ങി നല്‍കിയതായും പിസി ജോര്‍ജ് വെളിപ്പെടുത്തി. റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രതിദിന തത്സമയ സംവാദ പരിപാടിയായ ന്യൂസ് നൈറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിസി ജോര്‍ജ്.

ജോസ് തെറ്റയിലിനെ ലൈംഗികാപവാദ കേസില്‍ കുടുക്കിയ പെണ്‍കുട്ടിക്ക് 31 ലക്ഷം രൂപ താന്‍ രണ്ട് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് വാങ്ങിക്കൊടുത്തതായി പിസി ജോര്‍ജ് ചര്‍ച്ചയില്‍ വെളിപ്പെടുത്തി. നാലു ഗഡുക്കളായാണ് 31 ലക്ഷം രൂപ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയത്. 2011 ല്‍ രണ്ടാമത് നിയമസഭാ കാലഘട്ടത്തിലാണ് പണം വാങ്ങിക്കൊടുത്തത്. തെറ്റയിലും ഈ സ്ത്രീയും തമ്മിലുള്ള വീഡിയോ ദൃശ്യങ്ങള്‍ വാങ്ങിയെടുക്കുന്നതിന് വേണ്ടി പണം കൊടുക്കാമെന്ന് പറഞ്ഞിരുന്നു.

പണം നല്‍കിയ കോണ്‍ഗ്രസ് നേതാക്കളുടെ പേര് ഇപ്പോള്‍ പറയില്ലെന്നും പിസി ജോര്‍ജ് ചര്‍ച്ചയില്‍ വ്യക്തമാക്കി. അതിനെക്കുറിച്ച് ആത്മകഥയില്‍ എഴുതും. പ്രഗത്ഭരായ രണ്ട് നേതാക്കളില്‍ നിന്നാണ് പണം വാങ്ങി നല്‍കിയത്.

തെറ്റയില്‍ ലൈംഗിക ശേഷി ഇല്ലാത്ത ആളാണെന്നും തെറ്റയില്‍ നിരപരാധിയാണെന്ന് ഒരവസരം കിട്ടിയാല്‍ വെളിപ്പെടുത്തുമെന്ന് അദ്ദേഹത്തിന് ഉറപ്പ് കൊടുത്തിരുന്നതായും പിസി ജോര്‍ജ് പറഞ്ഞു. ആ വാക്കിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഇത് പറയുന്നത്. അല്ലെങ്കില്‍ ഇപ്പോഴും ഇത് പറയില്ലായിരുന്നു.

മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നാണ് പെണ്‍കുട്ടി ആദ്യം പറഞ്ഞത്. എ്ന്നാല്‍ രാഷ്ട്രീയ വിവാദങ്ങള്‍ മറയാക്കാന്‍ കോണ്‍ഗ്രസ് നേതാക്കളാണ് തന്നെക്കൊണ്ടിത് ചെയ്യിച്ചതെന്ന് പിന്നീട് പെണ്‍കുട്ടി മാറ്റിപ്പറഞ്ഞു. ഈ വാദത്തിനാണ് പിസി ജോര്‍ജ് ഇപ്പോള്‍ സ്ഥിരീകരണം നല്‍കിയിരിക്കുന്നത്.

DONT MISS
Top