തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞ് ഒന്‍പത് മരണം

അപകടത്തില്‍പ്പെട്ട മിനി ബസ്

ജയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരിന് സമീപം തീര്‍ത്ഥാടകരുടെ മിനി ബസ് മറിഞ്ഞ് ഒന്‍പതു പേര്‍ മരിച്ചു. ഗുജറാത്തില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ആറുപേര്‍ സ്ത്രീകളാണ്.

ഉദയ്പൂരിന് പത്തുകിലോമീറ്റര്‍ അകലെ നെഹഌയിലായില്‍ ഇന്നു രാവിലെയായിരുന്നു അപകടം. ഇരുചക്രവാഹനത്തില്‍ ഇടിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിനിടെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഹരിദ്വാര്‍ അടക്കമുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി ഇന്നലെ രാത്രിയാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് സംഘം യാത്ര തിരിച്ചത്. 16 ദിവസത്തെ തീര്‍ത്ഥാടന യാത്രയായിരുന്നു സംഘം ലക്ഷ്യമിട്ടത്. 45 വയസിന് മേല്‍ പ്രായമുള്ളവരായിരുന്നു അപകടത്തില്‍പ്പെട്ടവരിലേറെയും.

DONT MISS
Top