മൊണോക്കോ ഡയമണ്ട് ലീഗില്‍ ഉസൈന്‍ ബോള്‍ട്ട് ചാമ്പ്യന്‍

ഉസൈന്‍ ബോള്‍ട്ടിന്റെ ആഹ്ലാദപ്രകടനം

മൊണോക്കോ : മൊണോക്കോ ഡയമണ്ട് ലീഗില്‍ 100 മീറ്ററില്‍ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ടിന് ജയം. 9.95 സെക്കന്റിലാണ് ബോള്‍ട്ട് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. അമേരിക്കന്‍ താരം
ഇസിയാ യങ്ങ് രണ്ടം സ്ഥാനത്തും സൗത്ത് ആഫ്രിക്കന്‍ താരം അക്കാനി സിംബനി മൂന്നാം സ്ഥാനവും നേടി.

ഓഗസ്റ്റില്‍ ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായാണ് ഡയമണ്ട് ലീഗ് നടക്കുന്നത്. വിജയത്തോടെ ബോള്‍ട്ട് ചാമ്പ്യന്‍ഷിപ്പിന് അര്‍ഹത നേടി. ലോക ചാമ്പ്യന്‍ഷിപ്പോടെ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്ന് വിരമിക്കുമെന്ന് ബോള്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

അതേസമയം ഡയമണ്ട് ലീഗ് ചാംപ്യന്‍ഷിപ്പിലെ 100 മീറ്റര്‍ മത്സരത്തില്‍ നിന്ന് കനേഡിയന്‍ താരം ആന്ദ്രെ ഡി ഗ്രാസയെ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട് സ്വാധീനമുപയോഗിച്ച് പുറത്താക്കിയെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഗ്രാസെയുടെ പരിശീലകനാണ് ആരോപണവുമായി രംഗത്തെത്തിയത്.

ഇവിടെ 100 മീറ്ററില്‍ പന്ത്രണ്ടാം സ്വര്‍ണ്ണം പ്രതീക്ഷിച്ചിറങ്ങിയ ബോള്‍ട്ടിന് ഗ്രാസെയ്‌ക്കൊപ്പം ഓടി വിജയിക്കുക ബുദ്ധിമുട്ടായിരിക്കും. ഇത് ഒഴിവാക്കാനാണ് സ്വാധീനമുപയോഗിച്ച് ഗ്രാസയെ മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയതെന്ന് പരിശീലകന്‍ സ്റ്റുവര്‍ട്ട് മക്മില്ലന്‍ പറഞ്ഞു.

DONT MISS
Top