സ്വന്തം അമ്മയോട് വഴക്കിട്ട് പശുവിന് മുന്നില്‍ മടക്കിക്കുത്തഴിക്കുന്നവര്‍; ഹ്രസ്വ ചിത്രം വൈറലാകുന്നു

ഹ്രസ്വചിത്രത്തില്‍നിന്നുള്ള ദൃശ്യം

ഏറെക്കാലത്തിനുശേഷം ഒരു ഹ്രസ്വചിത്രം വൈറലാവുകയാണ്. സ്വന്തം മുണ്ട് മടക്കിക്കുത്തഴിച്ച് ബഹുമാനിക്കുന്നത് അമ്മയെ ആകണോ അതോ പശുവിനെ ആകണോ എന്നുള്ളതാണ് ചോദ്യം. അങ്ങനെയുള്ള ഒരാളെയാണ് ഈ ചിത്രം പരിചയപ്പെടുത്തുന്നത്. ന്യൂ ഇന്ത്യ എന്നാണ് ഹ്രസ്വ ചിത്രത്തിന്റെ പേര്.

ഇറങ്ങി കുറച്ചുനാളുകള്‍ക്കുള്ളില്‍ത്തെന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഇത് കണ്ടിരിക്കുന്നത്. മിക്ക പേജുകളും ഈ കൊച്ചുചിത്രം ഇടുന്നുണ്ട്. അതുകൊണ്ടുതന്നെ കൃത്യമായി ഇത് എത്രപേരിലേക്കെത്തി എന്ന് കണക്കുകൂട്ടാനാവുന്നില്ല. വെറും ഒരു മിനുട്ടും പത്ത് സെക്കന്റുകളും മാത്രമാണ് ഹ്രസ്വ ചിത്രത്തിന്റെ ദൈര്‍ഘ്യം. അതും ചിത്രത്തിന് കാഴ്ച്ചക്കാര്‍ കൂടാന്‍ കാരണമാകുന്നുണ്ട്.

ഇതില്‍ ടൈറ്റിലുകള്‍ പ്രകാരം നന്ദു എന്ന അഭിനേതാവാണ് നായകവേഷത്തിലെത്തുന്നത്. കാത്തി സംവിധാനം ചെയ്ത ചിത്രത്തിന്റെ ക്യാമറ ഹഫിസ് എകെ നിര്‍വഹിച്ചിരിക്കുന്നു. വിപിന്‍ ജോണ്‍സ് സംഗീതവും ഫെബി എഡിറ്റിംഗും ചെയ്തിരിക്കുന്ന ചിത്രത്തിന്റെ സ്‌പെഷ്യല്‍ എഫക്ടുകള്‍ ശ്രീരാജാണ്.

DONT MISS
Top