മൊബൈല്‍ വിപണിയില്‍ കടുത്ത മത്സരം; ഷവോമിയുടെ വില്‍പനക്കാരുമായി സഹകരിക്കില്ലെന്ന് സാംസങ്ങ്‌

പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത: രാജ്യത്തെ മൊബൈല്‍ വിപണിയില്‍ കടുത്ത മത്സരവുമായി ഷവോമിയും സാംസങ്ങും. ഷവോമിയുമായി കരാറിലെത്തിയ 200 ഓളം വില്‍പനക്കാരുമായി സഹകരിക്കേണ്ടെന്ന ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങ്‌ തീരുമാനിച്ചിരിക്കുന്നത്.

മത്സരത്തിന്റെ ഭാഗമായി പല തീരുമാനങ്ങളെയും അവഗണിച്ച് തങ്ങളോടൊപ്പം നിന്ന വില്‍പനക്കാര്‍ക്ക് ഷവോമി മാനേജിംഗ് ഡയറക്ടര്‍ മനു ജെയിന്‍ വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ അയച്ചിരുന്നു, ‘ മത്സരത്തിന്റെ ഭാഗമായി ഞങ്ങളൊടൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു’. ഷവോമിയാകട്ടെ രാജ്യത്തെ ആയിരത്തിലേറെ പ്രമുഖ റീട്ടേയില്‍ ബ്രാന്‍ഡുകളുമായി ധാരണയിലെത്താനുള്ള നീക്കത്തിലാണ്.

അതേസമയം തങ്ങള്‍ രാജ്യത്തെ ഏറ്റവും വലുതും വിശ്വാസതയുള്ള ബ്രാന്‍ഡുമാണെന്നാണ് സാംസങ്ങിന്റെ അവകാശവാദം. കുറഞ്ഞ കാലയളവുകൊണ്ട് ഷവോമി നേടിയെടുത്തത് സാംസങ്ങിനെയും ഞെട്ടിച്ചെന്ന് വ്യക്തം. എങ്കിലും 25 ശതമാനം വിപണി പ്രാതിനിധ്യത്തോടെ നിഷേധിക്കാനാവാത്ത മുന്‍തൂക്കം സാംസങ്ങിന് ഇന്ത്യന്‍ മൊബൈല്‍ വിപണിയിലുണ്ട്.

DONT MISS
Top