നടിയെ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പിസി ജോര്‍ജ്; മുകേഷിന്റെ പങ്കും അന്വേഷിക്കണം

പിസി ജോര്‍ജ് (ഫയല്‍ ചിത്രം)

കോട്ടയം: കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പിസി ജോര്‍ജ് എംഎല്‍എ. കേസില്‍ ദിലീപ് തെറ്റുകാരനാണോ അല്ലയോ എന്നത് തന്റെ വിഷയമല്ലെന്ന് കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടനും എംഎല്‍എയുമായ മുകേഷിന് പങ്കുള്ളതായും വാര്‍ത്തകള്‍ വരുന്നുണ്ട്. കേസില്‍ മുകേഷിന് പങ്കുണ്ടോയെന്ന കാര്യവും അന്വേഷിക്കണമെന്ന് പിസി ജോര്‍ജ് ആവശ്യപ്പെട്ടു. സംഭവത്തില്‍ സത്യാവസ്ഥ പുറത്തുവരാന്‍ സിബിഐ അന്വേഷണം ആവശ്യമാണ്.

കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല. ആണോ അല്ലയോ എന്നത് എന്റെ വിഷയവുമല്ല. സംസ്ഥാനത്തെ പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ആസൂത്രിത നീക്കമാണ് ദിലീപിന്റെ അറസ്റ്റ്. മുന്‍പും നടിമാര്‍ക്കെതിരെ പള്‍സര്‍ സുനി ആക്രമണം നടത്തിയപ്പോഴൊന്നും അമ്മയൂം സര്‍ക്കാരും ഒന്നും ചെയ്തിട്ടില്ലെന്ന് ജോര്‍ജ് ചൂണ്ടിക്കാട്ടി.

DONT MISS
Top