ഒരു സിനിമയിലെ നഗ്നതാ സീനുകള്‍ മാത്രം എന്തുകൊണ്ടാണ് വൈറലാകുന്നത്‌? റേപ്പിന് കാരണമോ? ഉത്തരം നല്‍കി ഒരു ചെറു ചിത്രം

വീഡിയോയില്‍നിന്നുള്ള ദൃശ്യം

പാര്‍ച്ച്ഡ് എന്ന സിനിമയിലെ രാധിക ആപ്‌തേയുടെ കഥാപാത്രം ഓര്‍മയില്ലേ. മികച്ച അഭിനയിത്തിന് രാധികയെ ഏവരും പുകഴ്ത്തി. മികച്ച ചിത്രം എന്ന നിലയിലും പാര്‍ച്ച്ഡ് ശ്രദ്ധയാകര്‍ഷിച്ചു. എന്നാല്‍ ഒരുവിഭാഗം ആളുകള്‍ രാധികയുടെ നഗ്നത മാത്രമാണ് കണ്ടത്. രാധിക തന്നെ മാധ്യമ പ്രവര്‍ത്തകരോട് ഇക്കാര്യം എടുത്ത് പറഞ്ഞ് ദേഷ്യപ്പെടുന്ന അവസ്ഥ വരെയെത്തി.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? അതുപോലെ റേപ്പിന് കാരണമെന്താണ്? എന്താണിതിന്റെ മനശാസ്ത്രം? ഉത്തരം നല്‍കുകയാണ് നേക്കഡ്‌ എന്ന ചെറുചിത്രം. ഇതേ അവസ്ഥയിലൂടെ കടന്നുപോയ ഒരു നടിയും അവരുമായി അഭിമുഖം നടത്തുന്ന ഒരു മാധ്യം പ്രവര്‍ത്തകയുമാണ് ചിത്രത്തിലെ താരങ്ങള്‍.

എഴുത്തുകാരിയായ കല്‍ക്കി കൊച്ച്‌ലിനാണ് ചിത്രത്തില്‍ നടിയായി അഭിനയിക്കുന്നത്. നാനാഭാഗത്തുനിന്നും ചിത്രത്തെ പുകഴ്ത്തിയുള്ള അഭിപ്രായങ്ങള്‍ വന്നുകഴിഞ്ഞു. ഏതാനും മാസങ്ങള്‍കൊണ്ട് അരക്കോടിയോളം ആളുകള്‍ യുടൂബില്‍ ഈ ചിത്രം കണ്ടുകഴിഞ്ഞു.

DONT MISS
Top