അവഞ്ചറിനേയും തണ്ടര്‍ബേഡിനേയും പിടിച്ചുകെട്ടാന്‍ സുസുക്കി ജിസെഡ് 150 എത്തിയേക്കും

ജിസെഡ് 150

ക്രൂസര്‍ ബൈക്കുകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് അധികം വിലകുറഞ്ഞ മോഡലുകള്‍ ഇന്ത്യയിലിന്നില്ല. ആകെയുള്ളത് ഒരു അവഞ്ചര്‍ മാത്രം. പിന്നെയുള്ളത് തണ്ടര്‍ബേഡ്. അതിനാണെങ്കില്‍ എന്‍ഫീല്‍ഡ് ഉപയോഗിക്കുന്നവര്‍ എടുത്തുപറയാറുള്ള ചീത്തപ്പേരുകളെല്ലാമുണ്ട്. അതുകൊണ്ടുതന്നെ കയ്യിലൊതുങ്ങുന്ന വിലയ്ക്ക് ഒരു ക്രൂസര്‍ വാങ്ങണമെന്നുള്ളവര്‍ക്ക് കൂടുതല്‍ ഒപ്ഷനുകള്‍ ലഭ്യമല്ല എന്നുതന്നെ പറയാം.

എന്നാല്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഈ അവസ്ഥ പരമാവധി മുതലെടുക്കാനാണ് സുസുക്കിയുടെ നീക്കം. ജപ്പാനില്‍ അവതരിപ്പിച്ച ജിസെഡ് 150 എന്ന മോഡല്‍ ഉടനെ ഇന്ത്യയിലേക്കും കൊണ്ടുവരാനൊരുങ്ങുകയാണ് കമ്പനി. ഈ ക്രൂസര്‍ എത്തിക്കഴിഞ്ഞാല്‍ നിലവിലെ എല്ലാ മോഡലുകള്‍ക്കും വന്‍ വെല്ലുവിളിയാകുമുണ്ടാവുക. എന്നാല്‍ 150 സിസി വിഭാഗത്തിലാകും ബൈക്ക് ഉള്‍പ്പെടുക.

എന്‍ട്രി ലെവല്‍ ക്രൂസര്‍ ശ്രേണിയിലാണ് 149 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനുമായി ജിസെഡ് 150 എത്തുന്നത്. പരമാവധി 8000 ആര്‍പിഎമ്മില്‍ 15.4 ബിഎച്ച്പി കരുത്തും 6000 ആര്‍പിഎമ്മില്‍ 11.2 എന്‍എം ടോര്‍ക്കും എഞ്ചിന്‍ നല്‍കും.

പരമാവധി മത്സരം കാഴ്ച്ചവയ്ക്കാന്‍ 80000 അടുത്താവും എക്‌സ് ഷോറൂം വില. അതുകൊണ്ടുതന്നെ ക്രൂസര്‍ ബൈക്ക് വാങ്ങാനായി കാത്തിരിക്കുന്നവര്‍ക്ക് സന്തോഷിക്കാം. സുസുക്കി എന്ന വിശ്വാസമാര്‍ജ്ജിച്ച നിര്‍മാതാക്കളാണ് ഈ ക്രൂസര്‍ അവതരിപ്പിക്കുന്നത് എന്നതും ഉപഭോക്താക്കളെ ഇതിലേക്ക് ആകര്‍ഷിക്കുമെന്നുറപ്പ്.

DONT MISS
Top