ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട യുവാവിനെതിരെ സൗദി വിചാരണ ആരംഭിച്ചു

പ്രതീകാത്മക ചിത്രം

സൗദി: സൗദിയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കി ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട സ്വദേശി യുവാവിനെതിരെ കോടതിയില്‍ വിചാരണ ആരംഭിച്ചു. റിയാദിലെ പ്രത്യേക ക്രിമിനല്‍ കോടതിയിലാണ് വിചാരണ തുടങ്ങിയിട്ടുള്ളത്. പ്രതിക്ക് തക്കതായ ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദം.  സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കി ചാവേര്‍ ആക്രമണത്തിന് പദ്ധതിയിടുക, സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കുവാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുക, തുടങ്ങിയ കേസില്‍ അറസ്റ്റിലായ ഇരുപതുകാരനായ സൗദി യുവാവിനെതിരെയാണ് റിയാദ് പ്രതേൃക ക്രിമിനല്‍ കോടതിയില്‍ വിചാരണ ആരംഭിച്ചിട്ടുള്ളത്.
ഐ.എസ് എന്ന ഭീകര സംഘടനയെ പ്രോത്സാഹിപ്പിക്കുക, സൗദിയില്‍ ഐഎസിന്റെ പദ്ധതികള്‍ നടപ്പിലാക്കുക, സൗദിക്കുവെളിയില്‍ ഐ.എസ് നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളെ പിന്തുണക്കുക, ഭീകര ചിന്തകള്‍ പ്രചരിപ്പിക്കുകയും ഇതിനുവേണ്ടി സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുക തുടങ്ങിയവയും പ്രതിയുടെ മേല്‍ ആരോപിതമായ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍പെടും.
അതോടൊപ്പം ഐഎസിന്റെ പ്രവര്‍ത്തനങ്ങളും പദ്ധതികളും സൗദിയില്‍ ഏകോപിപ്പിക്കുക എന്ന കുറ്റവും പ്രതിക്കെതിരെയുണ്ട്. കുറ്റാരോപിതനായ 20 കാരന്‍ ചാവേര്‍ ആരക്രമണത്തിനു മുതിരുകയും വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനിനും തിരവചനമായ സുന്നത്തിനും വിരുദ്ധമായ ആശയങ്ങള്‍ വെച്ചുപുലര്‍ത്തുകയും ചെയ്തതായും കുറ്റാരോപണ പട്ടികയില്‍ ഉള്‍പ്പെടുന്നു. പ്രതിക്ക് കടുത്ത ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ഭാഗത്തിന്റെ ആവശ്യം. താമസിയാതെ പ്രതിക്കെതിരെ ന്യായാധിപന്റെ വിധിയുണ്ടാകുമെന്നും അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
DONT MISS
Top