ബിഗ് ബോസ് തമിഴ് അവതാരകനായ കമല്‍ ഹാസ്സനെയും മത്സരാര്‍ത്ഥികളെയും അറസ്റ്റ് ചെയ്യണമെന്നും, പരിപാടിയുടെ ടിവി സംപ്രേക്ഷണം റദ്ദാക്കണമെന്നും ദേശീയ ഹിന്ദു പാര്‍ട്ടി മക്കള്‍ കഴ്ച്ചി

ബിഗ് ബോസിന്റെ പോസ്റ്റര്‍

ചെന്നൈ: ബിഗ് ബോസ് തമിഴ് പതിപ്പ് അവതരണത്തിന് നടന്‍ കമല്‍ ഹാസ്സനെതിരെ ദേശിയ ഹിന്ദു പാര്‍ട്ടിയായ മക്കള്‍ കഴ്ച്ചി പൊലീസില്‍ പരാതിപ്പെട്ടു. ബിഗ് ബോസിന്റെ തമിഴ് പതിപ്പ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്നത് റദ്ദാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദിയില്‍ ഏറെ ജനപ്രീതി ആകര്‍ഷിച്ച ബിഗ് ബോസ് തമിഴ്‌നാടിന്റെ സംസ്‌ക്കാരത്തിന് യോജിക്കുന്നതല്ലെന്ന കാരണമാണ് ചെന്നൈ പൊലീസ് കമ്മീഷ്ണറിന് നല്‍കിയ പരാതിയില്‍ മക്കള്‍ കഴ്ച്ചി  വ്യക്തമാക്കിയിരിക്കുന്നത്. കമല്‍ ഹാസനൊടൊപ്പം പരിപാടിയില്‍ പങ്കെടുത്ത മത്സരാര്‍ത്ഥികളെ അറസ്റ്റ് ചെയ്യണമെന്നും ഇവര്‍ പരാതിപ്പെട്ടിട്ടുണ്ട്.

കമല്‍ ഹാസ്സന്‍ തമിഴ് നാടിന്റെ സംസ്‌ക്കാരത്തെയാണ് കരിവാരി തേച്ചിരിക്കുന്നതെന്ന് ഹിന്ദു മഹാസഭ പ്രതിനിധി ചക്രപാണി മഹാരാജ് പറഞ്ഞു. ഇന്ത്യന്‍ സംസ്‌ക്കാരത്തില്‍ വിശ്വസിക്കുന്ന ആരും ബിഗ് ബോസ് പോലൊരു പരിപാടിയെ പ്രോത്സാഹിപ്പിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍പും കമല്‍ ഹാസ്സന്‍ ഹിന്ദു സംസ്‌ക്കാരത്തിനെതിരെയും, മഹാഭാരതത്തിനെതിരെയും പ്രസംഗിച്ചിട്ടുണ്ടെന്നും ബിഗ് ബോസിലൂടെ ഇനിയും ഹിന്ദു വികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ അദ്ദേഹം സംസാരിക്കുമെന്നും ചക്രപാണി അഭിപ്രായപ്പെട്ടു.

റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥികള്‍ 75 ശതമാനവും നഗ്നരായിട്ടാണ് പരിപാടിയില്‍ പ്രത്യക്ഷപ്പെടുന്നതെന്നും, അവരുടെ വായില്‍ നിന്നും അസഭ്യവാക്കുകള്‍ മാത്രമാണ് വീഴുന്നതെന്നും മക്കള്‍ കഴ്ച്ചി പരാതിപ്പെടുന്നു. ജൂണ്‍ 25ന് വിജയ് ടിവിയില്‍ ആരംഭിച്ച ബിഗ് ബോസിന്റെ തമിഴ് പതിപ്പ് കമല ഹാസ്സന്റെ ടിവി അരങ്ങേറ്റമായിരുന്നു. ബിഗ് ബോസിനായി എന്‍ഡമോള്‍ കമ്പനി താരത്തെ സമീപിച്ചപ്പോള്‍ തന്നെ അനുകൂല മറുപടിയായിരുന്നു ഉണ്ടായിരുന്നത്. സല്‍മാന്‍ ഖാനായിരുന്നു ഹിന്ദിയിലെ ബിഗ് ബോസിന്റെ അവതാരകന്‍.\

ബിഗ് ബോസിന്റെ പ്രെമോ വീഡിയോ

DONT MISS
Top