നടിയെ ആക്രമിച്ച കേസ്:പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ലെന്ന് മുകേഷ്

മുകേഷ് (ഫയല്‍)

കൊല്ലം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് തന്നെ പൊലീസ് വിളിപ്പിച്ചിട്ടില്ലെന്ന് നടനും എംഎല്‍എയുംമായ മുകേഷ്. ഇത് സംബന്ധിച്ച് യാതൊരു അറിയിപ്പും പൊലീസിന്റെ ഭാഗത്തുനിന്നും ലഭിച്ചിട്ടില്ലെന്നും മുകേഷ് കൊല്ലത്ത് പറഞ്ഞു. കസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം മുകേഷിനെ ചോദ്യം ചെയ്യുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായി നേരത്തെ പ്രവര്‍ത്തിച്ചിരുന്ന പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യുന്നതെന്നുമായിരുന്നു വാര്‍ത്തകള്‍

മുകേഷിന്റെ ഡ്രൈവറായി ഒന്നരവര്‍ഷത്തോളം പ്രവര്‍ത്തിച്ച പള്‍സര്‍ സുനിയെ മുകേഷ് പിന്നീട് ജോയിലില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. സുനിയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് അറിയില്ലായിരുന്നെന്നും, അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതിനാലാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടതെന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായി ജോലി ചെയ്തിട്ടുള്ളതായി ബോധ്യപ്പെട്ടിട്ടും, മുകേഷിനെ ഇതുവരെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നില്ല. ഇതിനെതിരെ ബിന്ദു കൃഷ്ണ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

DONT MISS
Top