അമ്മയില്‍നിന്ന് പ്രസ്താവനയില്ലെങ്കില്‍ താന്‍ നിലപാട് അറിയിക്കുമെന്ന്  പൃഥ്വിരാജ്

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. അമ്മയില്‍ നിന്നും അനുകൂലമായ പ്രതികരണം ഇല്ലെങ്കില്‍ തന്റെ നിലപാട് വ്യക്തമാക്കുമെന്ന് നടന്‍ പൃഥ്വിരാജ്. മമ്മുട്ടിയുടെ വസതിയില്‍ ചേരുന്ന എക്‌സിക്യുട്ടീവ് യോഗത്തില്‍ പങ്കെടുക്കാനായി പോകുമ്പോഴായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.

ഞാനുള്‍പ്പടെയുള്ളവരുടെ അഭിപ്രായം പരിഗണിച്ച് പ്രസ്താവന സംഘടനയില്‍ നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതില്ലാത്ത പക്ഷം ഞാന്‍ നിലപാട് അറിയിക്കും പൃഥ്വിരാജ് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. പൃഥ്വിരാജിനോടൊപ്പം രമ്യാനമ്പീശന്‍, ആസിഫ് അലിഅടക്കമുള്ള താരങ്ങളും സമാനമായ അഭിപ്രായവുമായാണ് യോഗത്തില്‍ പങ്കെടുത്തത്.

സംഭവത്തിന്റെ തുടക്കംമുതല്‍ തന്നെ ആക്രമണത്തിനിരയായ നടിയ്ക്ക് പൂര്‍ണ പിന്തുണ നല്‍കിയ നടനാണ് പൃഥ്വിരാജ്. സംഭവത്തിന് ശേഷം സ്ത്രീകളെ അവഹേളിക്കുന്ന സിനിമകളില്‍ ഇനി അഭിനയിക്കില്ല എന്നും പ്രഥ്വിരാജ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണായക അറസ്റ്റുണ്ടാകുന്നത്.

ഇന്നലെയാണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പത്ത് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയുന്നത്.നടിയ്‌ക്കെതിരായ ആക്രമണത്തില്‍ ദിലീപ് ഗൂഢാലോചനയുമായി നേരിട്ട് പങ്കെടുത്തതിന്റെ അടിസ്ഥാനത്തിലായിരുന്നു ദിലീപിന്റെ അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തടക്കമുളളവര്‍ വിമര്‍ശനം ഉയര്‍ത്തുന്നതിനിടയിലാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

DONT MISS
Top