ലണ്ടനിലെ കാംഡണ്‍ മാര്‍ക്കറ്റില്‍ അഗ്നിബാധ

കാംഡണിലെ അഗ്നിബാധ

ലണ്ടന്‍: ലണ്ടനിലെ പ്രശസ്തമായ കാംഡണ്‍ ലോക്ക് മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്.ലണ്ടനിലെ ഗ്രെന്‍ഫില്‍ ടവറിലുണ്ടായ തീപിടുത്തത്തിനുശേഷം മാസങ്ങള്‍ തികയും മുന്‍പാണ് കാംഡണ്‍ ലോക്ക് മാര്‍ക്കറ്റില്‍ അഗ്നിബാധ ഉണ്ടായിരിക്കുന്നത്.

അഗ്നിബാധയില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. തീ അണയ്ക്കുന്നതിനായി 10ഓളം അഗ്നിശമന യന്ത്രങ്ങളും 70ഓളം അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

കാംഡണ്‍ മാര്‍ക്കറ്റില്‍ ആയിരത്തോളം കടകളുണ്ട്. നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെ സന്ദര്‍ശനം നടത്തുന്നത്.

DONT MISS
Top