ലോകബാങ്ക് ഉദ്യോഗസ്ഥനെതിരായ വംശീയ പരാമര്‍ശം: മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് ജി സുധാകരന്‍

ജി സുധാകരന്‍

തിരുവനന്തപുരം; ലോകബാങ്ക് ഉദ്യോഗസ്ഥനെതിരായ വംശീയപരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് ജി സുധാകരന്‍. തന്റെ പരാമര്‍ശത്തിന്റെ പേരില്‍ ലോകബാങ്ക് സഹായം നിഷേധിക്കുമോ എന്നറിയില്ല എന്നും, വിഷയത്തില്‍ അനാവശ്യമായി മുഖ്യമന്ത്രിയെ വലിച്ചിഴക്കരുതെന്നും ജി സുധാകരന്‍ കൂട്ടിചേര്‍ത്തു.

ലോകബാങ്ക് ടീം ലീഡര്‍ ബെര്‍ണാഡ് അരിട്വയ്ക്കതിരെയായിരുന്നു പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ വംശീയ അധിക്ഷേപം. ബെര്‍ണാഡിനെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയതും, ലോകബാങ്കിന്റെ വായ്പ ആവശ്യമില്ലെന്ന് പരസ്യമായി പറഞ്ഞതും ഗൗരവമായി കാണുന്നുവെന്ന് കാണിച്ച് ലോകബാങ്ക് ഉന്നത ഉദ്യോഗസ്ഥര്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് കത്തെഴുതിയിരുന്നു.

വായ്പക്ക് പുറമെ കേരളം അപേക്ഷിക്കാനിരിക്കുന്ന മറ്റു പദ്ധതികള്‍ക്ക് വായ്പ നല്‍കുന്നത് പുനഃപരിശോധിക്കേണ്ടിവരുമെന്നും കത്തില്‍ സൂചിപ്പിക്കുന്നു. ഇതോടെ സംസ്ഥാനത്ത് ലോകബാങ്ക് വായ്പ ഉപയോഗിച്ച് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ സംബന്ധിച്ചും ആശങ്ക ഉയരുകയാണ്.

DONT MISS
Top