വിജയ് മല്ല്യയെ കൈമാറണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് നരേന്ദ്രമോദി

ഫയല്‍ ചിത്രം

ഹാംബര്‍ഗ്:ഇന്ത്യയിലെ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്ല്യയെ കൈമാറണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് നരേന്ദ്രമോദി ആവശ്യപ്പെട്ടു. ജി20 ഉച്ചകോടിയ്ക്കിടെ നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി ആവശ്യം ഉന്നയിച്ചത്.

ഇന്ത്യയിലെ പൊതുമേഖല ബാങ്കുകളുള്‍പ്പെടെ 17 ബാങ്കുകളില്‍ നിന്നുളള 7000 കോടി രൂപ വായ്പയും പലിശയുമടക്കം ഒന്‍പതിനായിരം കോടി രൂപയാണ് മല്ല്യ തിരിച്ചടയ്ക്കാനുള്ളത്. കുറ്റവാളികളെ കൈമാറുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുളള കരാര്‍ പ്രകാരം മല്ല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് ഇതിന് മുന്‍പും ഇന്ത്യ ബ്രിട്ടനെ സമീപിച്ചിരുന്നു. ഇതിനിടയില്‍ ഇന്ത്യയിലേക്ക് അയക്കുന്നതിനെതിരെ മല്ല്യ ബ്രിട്ടനിലെ കോടതിയെ സമീപിച്ചിരുന്നു. ഇന്ത്യയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ കുറ്റവാളികളെ തിരിച്ചെത്തിക്കാന്‍ ബ്രിട്ടന്‍ സഹകരിക്കണമെന്നും തെരേസ മേയോട് നരേന്ദ്രമോദി ആവശ്യപ്പെട്ടു.

അതിര്‍ത്തി വ്യാപാരം തീവ്രവാദം തുടങ്ങി നരവധി വിഷയങ്ങളില്‍ ഉച്ചകോടിയുടെ സമാപന ദിവസമായ ഇന്ന് ചര്‍ച്ചകള്‍ നടക്കുകയാണ്. തീവ്രവാദത്തിന് പല പേരുകളുണ്ടെങ്കിലും എല്ലാ സംഘടനകളുടെയും പ്രത്യയശാസ്ത്രം ഒന്നാണെന്നും നരേന്ദ്രമോദി പറഞ്ഞു.

പ​ര​സ്​​പ​ര​ബ​ന്ധി​ത​മാ​യ ​ലോ​കം രൂ​പ​പ്പെ​ടു​ത്തു​ക എ​ന്ന സ​ന്ദേ​ശ​വു​മാ​യി ​ന​ട​ന്ന ​സ​മ്മേ​ള​ന​ത്തി​ൽ ഭീ​ക​ര​ത​ നേ​രി​ട​ൽ, സാ​മ്പ​ത്തി​ക​പ​രി​ഷ്​​കാ​ര​ങ്ങ​ൾ, കാ​ലാ​വ​സ്​​ഥ​ വ്യ​തി​യാ​നം, ലോ​ക​വ്യാ​പാ​രം എ​ന്നി​വ​യാ​ണ്​ മു​ഖ്യ​അ​ജ​ണ്ട. ഇ​തി​നു​പു​റ​മെ കു​ടി​യേ​റ്റം, സു​സ്​​ഥി​ര​വി​ക​സ​നം തുടങ്ങിയവയും ചര്‍ച്ചയായിരുന്നു.

ജി-20 ഉച്ചകോടി നടക്കുന്ന സ്ഥലത്ത് ഇന്ത്യയും ചൈനയും ഉൾപ്പെട്ട ബ്രിക്സ് രാജ്യങ്ങളുടെ യോഗവും ചേർന്നു. അർജന്റീന, കാനഡ, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ, മെക്സിക്കോ, വിയറ്റ്നാം, തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കളുമായി മോധി കൂടിക്കാഴ്ച്ച നടത്തി.

അതിർത്തിയിലെ അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ് നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയും നടത്തിയിരുന്നു.

DONT MISS
Top