സ്ത്രീവിരുദ്ധ പാരമര്‍ശത്തില്‍ ഇന്നസെന്റിനെതിരെ അന്വേഷണം

കൊച്ചി: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ അമ്മ പ്രസിഡന്റും എംപിയുമായ ഇന്നസെന്റിനെതിരെ അന്വേഷണം. സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈനാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തിനിടെ നടിമാര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ സംഭവത്തിലാണ് അന്വേഷണം.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വനിതാ കമ്മീഷന്‍ ഡയറക്ടര്‍ എയു കുര്യാക്കോസിനോട് എംസി ജോസഫൈന്‍ നിര്‍ദ്ദേശിച്ചു. ഇന്നസെന്റിന്റെ പരാമര്‍ശം അപലപനീയമാണെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

ആക്രമത്തിന് ഇരയായ നടിക്കെതിരായ മറ്റ് പരാമര്‍ശങ്ങള്‍ക്കൊപ്പമാകും ഇന്നസെന്റിന്റെ പരാമര്‍ശവും അന്വേഷിക്കുക എന്ന് എയു കുര്യാക്കോസ് പറഞ്ഞു.

താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗത്തിലുണ്ടായ പ്രശ്‌നങ്ങളില്‍ വിശദീകരണം നല്‍കുന്നതിനായിരുന്നു ഇന്നസെന്റ് തൃശൂരിലെ വീട്ടില്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. സിനിമയിലെ കാസ്റ്റിംഗ് കൗച്ച് വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവെയായിരുന്നു ഇന്നസെന്റില്‍ നിന്ന് മോശം പരാമര്‍ശം ഉണ്ടായത്. മലയാള സിനിമയില്‍ ഇപ്പോള്‍ അങ്ങനൊന്നും ഇല്ലെന്നും മോശം സ്ത്രീകള്‍ ചിലപ്പോള്‍ കിടക്ക പങ്കിടുമെന്നുമായിരുന്നു ഇന്നസെന്റിന്റെ പാരമര്‍ശം. ഇത് പിന്നീട് വന്‍വിവാദത്തിന് കാരണമായിരുന്നു.

DONT MISS
Top