ആരാധകര്‍ക്കാശ്വസിക്കാം; സന്ദേശ് ജിങ്കാന്‍ കേരളാബ്ലാസ്റ്റേഴ്‌സിലുണ്ടാകും

സന്ദേശ് ജിങ്കാന്‍

കഴിഞ്ഞ ഐഎസ്എല്‍ സീസണുകളില്‍ കേരളത്തിന്റെ ഗോള്‍മുഖത്ത് പ്രതിരോധക്കോട്ട കെട്ടിയ മിന്നും താരം സന്ദേശ് ജിങ്കാന്‍ ബ്ലാസ്റ്റേഴ്‌സിലുണ്ടാകുമെന്നുറപ്പ്. ഇക്കാര്യം ജിങ്കാന്‍തന്നെ സ്ഥിരീകരിച്ചു. കേരളം നിലനിര്‍ത്താന്‍ തീരുമാനിച്ച മെഹ്താബ് ഹുസൈന്‍ ലേലത്തില്‍ പോകാന്‍ താല്പര്യം പ്രകടിപ്പിച്ചതോടെയാണ് ജിങ്കന്‍ കേരളാബ്ലാസ്‌റ്റേഴ്‌സ് ഉറപ്പിച്ചത്.

ഇതോടെ സികെ വിനീതും ജിങ്കാനും കേരളനിരയില്‍ കാണുമെന്നുറപ്പായി. ഹോസുവും അന്റോണിയോ ജെര്‍മനും തിരിച്ചുവരവ് പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാല്‍ കോച്ച് സ്റ്റീവ് കോപ്പലിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. എന്നാല്‍ വരും ദിവസങ്ങളില്‍ ഇതിനും ഒരു കൃത്യമായ ഉത്തരം ലഭിക്കും.

താരങ്ങളെ വൈകാതെ ടീമുകള്‍ക്ക് പ്രഖ്യാപിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ടീമുകളുടെ ഭാഗത്തുനിന്നും സ്ഥിരീകരണം ഉടനെയുണ്ടാകണമെന്ന് ഐഎസ്എല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതിനിടെ കേരളത്തിന്റെ മാര്‍ക്വീ താരം ആരാകുമെന്നും ഊഹാപോഹങ്ങള്‍ സജീവമാണ്.

DONT MISS
Top