ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി

ഫയല്‍ ചിത്രം

തിരുവനന്തപുരം :  ജനനേന്ദ്രിയ ഛേദന കേസിൽ പെൺകുട്ടിയുടെയും സഹോദരന്റെയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം മൊഴി എടുത്തത്.

കേസില്‍ നിരന്തരം മൊഴി മാറ്റിയിരുന്ന പെൺകുട്ടി നുണ പരിശോധനയ്ക്ക് വിസമ്മതിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പെൺകുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്.

ലൈംഗിക പീഡനക്കേസിൽ പ്ര​​​തി സ്വാ​​​മി ഗം​​​ഗേ​​​ശാ​​​ന​​​ന്ദ വ്യാഴാഴ്ച ന​​​ൽ​​​കി​​​യ ജാ​​മ്യ​​ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്കുന്നത് ഹൈ​​​ക്കോ​​​ട​​​തി മാറ്റി വെച്ചിരുന്നു. സ്വാ​​​മി​​​ക്ക് ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത് സ​​​മൂ​​​ഹ​​​ത്തി​​​ന് തെ​​​റ്റാ​​​യ സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​മെ​​​ന്ന് ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ സ​​​ർ​​​ക്കാ​​​രി​​​നു വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ കോ​​​ട​​​തി​​​യി​​​ൽ ബോ​​​ധി​​​പ്പിച്ചിരുന്നു.

DONT MISS
Top