വ​നി​താ ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്ക് തു​ട​ർ​ച്ച​യാ​യ നാ​ലാം ജ​യം; ശ്രീ​ല​ങ്ക​യെ 16 റ​ൺ​സി​ന് തോല്‍പ്പിച്ചു

ഇന്ത്യന്‍ ടീം ( ഫയല്‍ ചിത്രം )

ഡെര്‍ബി : വ​നി​താ ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്ക് തു​ട​ർ​ച്ച​യാ​യ നാ​ലാം ജ​യം. ശ്രീ​ല​ങ്ക​യെ 16 റ​ൺ​സി​നാണ് മിതാലി രാജും സംഘവും പ​രാ​ജ​യ​പ്പെ​ടു​ത്തിയത്. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 233 റൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ശ്രീ​ല​ങ്ക 216 റ​ൺ​സി​ന് എല്ലാവരും പുറത്തായി. വിജയത്തോടെ ഇന്ത്യ സെമി സാധ്യത സജീവമാക്കി. 

ഇ​ന്ത്യ മുന്നോട്ടുവെച്ച 233 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കന്‍ വനിതകള്‍ക്കായി അര്‍ധ സെഞ്ച്വറി നേടിയ ദിലാനി മനോധാര സുരംഗിക മാത്രമാണ് പൊരുതിയത്. സുരംഗിക 61 റണ്‍സെടുത്തു.  ശ​ശി​ക ശ്രീ​വ​ർ​ധ​നെ 37 റ​ൺ​സെ​ടു​ത്തപ്പോള്‍ ഓപ്പണര്‍ നിപുണി ഹന്‍സിക 29 റണ്‍സെടുത്തു.

പ​ത്തോ​വ​റി​ൽ 23 റ​ൺ​സ്  വ​ഴ​ങ്ങി ര​ണ്ടു മു​ൻ​നി​ര വി​ക്ക​റ്റു​ക​ൾ പി​ഴു​ത പൂ​നം യാ​ദ​വാ​ണ് ​ല​ങ്ക​യെ വ​രി​ഞ്ഞു​മു​റു​ക്കി ഇ​ന്ത്യ​ക്ക് വി​ജ​യ​മൊ​രു​ക്കി​യ​ത്. ഓ​പ്പ​ണ​ർ നി​പു​നി ഹ​ൻ​സി​ക (29), അ​പ​ക​ട​കാ​രി​യാ​യ ച​മാ​രി അ​ട്ട​പ്പ​ട്ടു (25) എ​ന്നി​വ​രെ​യാ​ണ് പൂ​നം പുറത്താക്കിയത്. ജു​ലാ​ൻ ഗോ​സാ​മി​യും ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി.

നേ​ര​ത്തെ ടോ​സ് നേ​ടി ആദ്യം ബാറ്റ് ചെയ്ത ഇ​ന്ത്യ​യു​ടെ തു​ട​ക്കം മോ​ശ​മാ​യി​രു​ന്നു.  ഓ​പ്പ​ണ​ർ​മാ​രായ പു​നം റൗ​ത്തും (16), സ്മൃ​തി മ​ന്ദാ​ന​യും (8) വേ​ഗം മ​ട​ങ്ങി. ഇ​തോ​ടെ പ്ര​തി​രോ​ധ​ത്തി​ലാ​യ ഇ​ന്ത്യ​യെ ക്യാ​പ്റ്റ​ൻ മി​ഥാ​ലി രാ​ജി​ന്‍റെ​യും (53) ദീ​പ്തി ശ​ർ​മ​യു​ടേ​യും (78) അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് മി​ക​ച്ച സ്കോ​റി​ലെ​ത്തി​ച്ച​ത്.

78 റണ്‍സും ഒരു വിക്കറ്റുമെടുത്ത ദീപ്തി ശര്‍മ്മയാണ് കളിയിലെ താരം. വ​നി​താ ക്രി​ക്ക​റ്റി​ൽ ശ്രീ​ല​ങ്ക​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന ച​രി​ത്രം ഇന്ത്യ വിജയത്തോടെ അരക്കിട്ടുറപ്പിച്ചു.  

DONT MISS
Top