നടിയെ ആക്രമിച്ച സംഭവം : രണ്ട് ദിവസത്തിനുള്ളില്‍ നിര്‍ണായകവഴിത്തിരിവുണ്ടാകുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

ജെ മേഴ്‌സിക്കുട്ടിയമ്മ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രണ്ട് ദിവസത്തിനുള്ളില്‍ നിര്‍ണായകവഴിത്തിരി വുണ്ടാകുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. അമ്മയുടെ നടപടിയെ കുറിച്ച് പ്രതികരിക്കേണ്ട ചുമതല സര്‍ക്കാരിനില്ല. ഇരക്ക് നീതി ഉറപ്പാക്കലാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനുള്ള നടപടികള്‍ കൈകാള്ളുമെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

അന്വേഷണം വളരെ കൃത്യമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും യാതൊരു വിധ ആശങ്കയും വേണ്ടെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ആരോപണവിധേയരായവരെ ഒരു കാരണവശാലും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും സര്‍ക്കാര്‍ എല്ലാ കാലത്തും ഇരയ്‌ക്കെപ്പമാണെന്നും മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ബെഹ്‌റ  പ്രതികരിച്ചു.ന​ടി  ആക്രമിക്കപ്പെട്ട സം​ഭ​വ​ത്തി​ൽ അന്വേഷണം ശരിയായ ദിശയിലാണെന്ന് കഴിഞ്ഞ ദിവസം ബെഹ്‌റ വ്യക്തമാക്കിയിരുന്നു. . എ​ന്നാ​ൽ അ​ന്വേ​ഷ​ണം എ​ത്ര ദി​വ​സം നീ​ളു​മെ​ന്ന്  പ​റ​യാ​നാ​കി​ല്ല. തെളിവുകളെല്ലാം ശേഖരിച്ചശേഷമാണ് അ​റ​സ്റ്റ് ഉണ്ടാകുക.അറസ്റ്റ് സംബന്ധിച്ച്  അ​ന്വേ​ഷ​ണം സം​ഘം തീ​രു​മാ​നി​ക്കു​മെ​ന്നും ഡിജിപി  പറഞ്ഞിരുന്നു.

ഗൂഢാലോചന അന്വേഷിക്കുന്ന പൊലീസ് സംഘം നടന്‍ ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്തേക്കും. നാദിര്‍ഷയുടെയും ദിലീപിന്റെയും മൊഴികള്‍ തമ്മില്‍ വൈരുധ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ തവണ ചോദ്യം ചെയ്യലിനൊടുവില്‍ ഇരുവരേയും കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ആലോചിച്ചിരുന്നെങ്കിലും മലയാളത്തിലെ പ്രമുഖ നടന്‍ ഇടപെട്ട് കസ്റ്റഡിയിലെടുക്കുന്നത് തടയുകയായിരുന്നുവെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുള്ള നടന്‍ ഈ ബന്ധമുപയോഗിച്ചാണ് ഇവരെ കസ്റ്റഡിയിലെടുക്കുന്നതിനെ തടഞ്ഞുവെന്നും സൂചനകള്‍ ഉണ്ടായിരുന്നു.

DONT MISS
Top