മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ഷിച്ച് ട്രംപ് വീണ്ടും; സിഎന്‍എന്‍ നൃൂസിനെ ഇടിച്ചുതകര്‍ക്കുന്ന വീഡിയോയുമായി ട്രംപ്

ഡോണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: മാധ്യങ്ങള്‍ക്കെതിരെ  വിമര്‍ശനങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  വീണ്ടും രംഗത്ത്. ആധുനിക കാലത്തെ പ്രസിഡന്റ് എന്ന നിലയിലാണ് സമൂഹ മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്നത് എന്ന പ്രസ്താവനയ്ക്ക് തൊട്ട് പിന്നാലെയാണ് സിഎന്‍എന്‍ നൃൂസ് നെറ്റ് വര്‍ക്കിനെ പരിഹസിച്ച് ട്രംപ് ട്വീറ്റ് ചെയ്തത്.

2007 ല്‍ നടന്ന റെസ്ലിംഗിന്റെ വീഡിയോ എഡിറ്റ് ചെയ്ത് അതില്‍ സിഎന്‍എന്‍ എന്ന് രേഖപ്പെടുത്തിയിരിക്കുകയായാണ്. വീഡിയോയില്‍ സിഎന്‍എന്‍ എന്ന് അടയാളപ്പെടുത്തിയ ആളെ ട്രംപ് അക്രമിക്കുന്നതായാണ് ദൃശ്യങ്ങള്‍. 28 സെക്കന്റാണ് വീഡിയോയുടെ ദൈര്‍ഘ്യം.

ഫ്രോഡ് നൃൂസ് സിഎന്‍എന്‍ എന്ന ഹാഷ് ടാഗാണ് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫെയ്ക്ക് നൃൂസുകാര്‍ ഞാന്‍ വൈറ്റ് ഹൗസില്‍ എത്തുന്നത് തടയാന്‍ ശ്രമിച്ചെങ്കിലും ഞാന്‍ പ്രസിഡന്റായി എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ട്രംപിന്റെ ട്വിറ്റിനെതിരെ സിഎന്‍എന്‍ പരാതിയുമായി ട്വിറ്റിനെ സമീപിച്ചെങ്കിലും ട്രംപിന് അനുകൂലമായ നിലപാടിലാണ് ട്വിറ്റര്‍ അധികൃതര്‍. സംഭവത്തില്‍ നിയമ ലംഘനമില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

DONT MISS
Top