ഒടിയന്‍ ഇന്ന് ഫെയ്‌സ്ബുക്കിലെത്തുമെന്ന് മോഹന്‍ലാല്‍

ഫെയിസ് ബുക്കിലെ കുറിപ്പ്, മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ പുതിയ ചിത്രം ഒടിയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെങ്കിലും ഇന്ന് പുറത്തുവരാന്‍ സാധ്യത. മോഹന്‍ലാല്‍ തന്നെയാണ് ഇന്ന് ഒടിയനെത്തുമെന്ന് കാണിച്ച് വീഡിയോ സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നതും. ഇന്നലെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

വൈകിട്ട് 8 മണിക്ക് ഫെയിസ്ബുക്ക് ലൈവില്‍ എത്തുമെന്നാണ് ലാലിന്റെ ‘ഓഫര്‍’. അതിനാല്‍ ആരാധകരെല്ലാം വൈകിട്ട് എട്ടുമണിക്ക് ഫെയിസ്ബുക്കില്‍ കാണുമെന്നുറപ്പ്. ഒടിയന്റ ഔദ്യോഗിക ഫെയിസ്ബുക്ക് പേജിലും ലൈവ് ഉണ്ടാകും.

ഇതൊക്കെകൊണ്ടുതന്നെ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്കോ മോഷന്‍ പോസ്റ്ററോ ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. വിഎ ശ്രീകുമാര്‍ രണ്ടാമൂഴത്തിന് മുമ്പ് ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ഇപ്പോഴേ വന്‍ പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

DONT MISS
Top