‘ഓഗസ്റ്റ് സിനിമയോട്’ വിടപറഞ്ഞ് പൃഥ്വിരാജ്; പുതിയ ദിശയില്‍ സഞ്ചരിക്കാന്‍ സമയമായെന്ന് താരം

പൃഥ്വിരാജ്

സിനിമാ നിര്‍മാണ കമ്പനിയായഓഗസ്റ്റ് സിനിമയില്‍നിന്ന് പൃഥ്വിരാജ് വിടപറഞ്ഞു. പൃഥ്വിരാജ്, ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവര്‍ ചേര്‍ന്നാണ് ഓഗസ്റ്റ് സിനിമ എന്ന ബാനറില്‍ ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നത്. നിരവധി മികച്ച ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട് ഈ കൂട്ടുകെട്ട്.

ഇപ്പോള്‍ പൃഥിരാജ് ആ കൂട്ടുകെട്ടിനോട് വിടപറഞ്ഞിരിക്കുകയാണ്. അദ്ദേഹം തന്നെയാണ് ഫെയിസ്ബുക്കില്‍ ഇക്കാര്യം വിശദീകരിച്ച് കുറിപ്പെഴുതിയതു. ഉറുമി എന്ന ചിത്രത്തിനുശേഷമാണ് നാലുപേരു ഒരുമിച്ച് നിര്‍മാണകമ്പനി ആരംഭിച്ചത്.

പുതിയ ദിശയിലേക്കാണ് പോകുന്നതെന്ന് അദ്ദേഹം തന്റെ ആരാധകരോടായി പറഞ്ഞു. ഓഗസ്റ്റ് സിനിമയുടെ മിക്ക സിനിമകളും ഹിറ്റായിരുന്നു. മറ്റു താരങ്ങള്‍ അഭിനയിക്കുന്ന ചിത്രവും ഓഗസ്റ്റ് സിനിമ നിര്‍മിച്ചിട്ടുണ്ട്.

DONT MISS
Top