ചങ്ങനാശേരിയില്‍ ഉറങ്ങിക്കിടന്ന യുവതിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം

പ്രതീകാത്മക ചിത്രം

കോട്ടയം: ചങ്ങനാശേരിയില്‍ ദളിത് യുവതിക്ക് നേരെ പീഡന ശ്രമം. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിക്ക് നേരെയാണ് പീഡന ശ്രമം നടന്നത്. സംഭവുമായി ബന്ധപ്പെട്ട് മോര്‍കുളങ്ങര തൈപ്പറമ്പില്‍ വിനീഷ് (26)നെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വീട്ടില്‍ അതിക്രമിച്ച് കടന്നാണ് ഇയാള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യുവതിയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ക്രിമിനല്‍ കേസുകളില്‍ മുന്‍പ് കാപ്പ ചുമത്തപ്പെട്ട വ്യക്തിയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ള വിനീഷ്. പട്ടിക ജാതിക്കാര്‍ക്കെതിരെയുളള അതിക്രമം, ബലാത്സംഗം, ഭവനഭേദനം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

DONT MISS
Top