കള്ളപ്പണം വെളുപ്പിക്കല്‍: സംസ്ഥാനത്തെ ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെ സിബിഐ കേസെടുത്തു


കൊല്ലം: നോട്ട് നിരോധനത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ സംസ്ഥാനത്തെ ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെ സിബിഐ കേസെടുത്തു. കൊല്ലം ജില്ലയിലെ കുലശേഖരപുരം, ചാത്തന്നൂര്‍, പന്മന, കടയ്ക്കല്‍, പുതിയകാവ്, മയ്യനാട് എന്നീ സഹകരണബാങ്കുകള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പന്മന, ചാത്തന്നൂര്‍ ശാഖകളിലാണ് ഏറ്റവുമധികം ക്രമക്കേടുകള്‍ നടന്നിരിക്കുന്നത്.
ആറ് ബാങ്ക് സെക്രട്ടറിമാരെയും പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നോട്ടനിരോധനം ഏര്‍പ്പെടുത്തിയ അവസരം വിനിയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.

നോട്ട നിരോധന കാലയളവില്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ച് കോടികളുടെ നിക്ഷേപം സ്വീകരിച്ച് കള്ളപ്പണം വെളുപ്പിച്ചെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. ബാങ്ക് രേഖകളില്‍ വന്‍തോതില്‍ കൃത്രിമം നടന്നതായും കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തില്‍ സിബിഐ വ്യാഴാഴ്ച ബാങ്കുകളില്‍ പരിശോധന നടത്തിയിരുന്നു.

DONT MISS
Top