വീണ്ടും ഇംതിയാസ് അലി മാജിക്! ഇതിലപ്പുറം മനോഹരമായി എങ്ങനെ രണ്ട് ജീവികള്‍ തമ്മിലുള്ള സ്‌നേഹം ചിത്രീകരിക്കും?

ബോളിവുഡിലെ മികച്ച സംവിധായകരിലൊരാളാണ് ഇംതിയാസ് അലി. സോച്ചാ നാ ഥായില്‍ തുടങ്ങി ജബ് ഹാരി മെറ്റ് സേജലില്‍ എത്തിനില്‍ക്കുന്ന സിനിമകള്‍. എല്ലാം ഹൃദയത്തില്‍ തൊട്ടവ. ഇതില്‍ കൂടുതല്‍ ഇംതിയാസിന് ഒന്നും നേടാനില്ല. എങ്കിലും പ്രേക്ഷകരെ അതിശയിപ്പിക്കാന്‍ കൂടുതല്‍ വഴി തേടുകയാണ് ഇപ്പോള്‍ ഇംതിയാസ്.

ബ്രൂണോയുടേയും ജൂലിയറ്റിന്റേയും കഥയാണ് ഇംതിയാസ് ഇപ്പോള്‍ പറയുന്നത്. സംഗതി ഒരു ഷോട്ട് ഫിലിമാണ്, ഒരു വളര്‍ത്തുനായയും ഒരു തെരുവു നായയും തമ്മിലുള്ള അപൂര്‍വ പ്രണയം പറയുന്ന ഷോര്‍ട്ട് ഫിലിം. ആരേയും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് ഇംതിയാസ് ഇത് ചിത്രീകരിച്ചിരിക്കുന്നത്.

രണ്ട് ജീവികള്‍ തമ്മിലുള്ള സ്‌നേഹത്തെ മനുഷ്യനുപോലും മാതൃകയാക്കാമെന്ന സന്ദേശവും ഇതില്‍ കാണാനാകും. നായ്ക്കള്‍ കഥാപാത്രങ്ങളാകുന്നു എന്നതിനുമപ്പുറം സ്‌നേഹം എന്ന സംഗതിയെ വാക്കുകള്‍കൊണ്ടല്ലാതെ മഹത്വവല്‍കരിക്കുന്നു ഇംതിയാസ് അലി. കൂടുതല്‍ കാര്യങ്ങള്‍ കണ്ടുതന്നെ മനസിലാക്കേണ്ടതാണ്.

DONT MISS
Top