പുതിയ 160 സിസി പള്‍സറെത്തി; ഇന്നുമുതല്‍ വില്‍പനയാരംഭിക്കും

എന്‍എസ്160

പുതിയ പള്‍സറുമായി ബജാജെത്തി. 160 സിസി എഞ്ചിനുമായി എത്തിയിരിക്കുന്ന പുതിയ അവതാരത്തിന് നല്‍കിയിരിക്കുന്ന പേര് എന്‍എസ്160 എന്നാണ്. പള്‍സര്‍ എന്‍എസ്200 നോട് തികഞ്ഞ സാമ്യവുമായാണ് പുതുതാരോദയം. ജിഎസ്ടി നിലവില്‍വന്ന ഇന്നുമുതല്‍ ബൈക്ക് ലഭ്യമാണ്.

82000 രൂപയാണ് എക്‌സ് ഷോറൂം വില. 135 കിലോ മാത്രം ഭാരമുള്ള ബൈക്ക് 8500 ആപര്‍പിഎമ്മില്‍ ബിഎച്ച്പി കരുത്തുപകരും. 6500 ആര്‍പിഎമ്മില്‍ 14.6 എന്‍എം ടോര്‍ക്കും ബൈക്കിനുണ്ട്. പിന്നില്‍ ഡ്രം ബ്രേക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ. എബിഎസ് ഇന്ത്യന്‍ നിരത്തിലിറങ്ങുന്നവയ്ക്ക് നല്‍കാനിടയില്ല.

150 സിസി ബൈക്കുകള്‍ക്കാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പനയുള്ളത്. എഫ്‌സിക്കുപുറമെ ജിക്‌സറും പിന്നാലെ ഹോണറ്റും എത്തി തീപാറുന്ന മത്സരം നിലനില്‍ക്കുന്ന വിഭാഗം. ഈ വിഭാഗത്തില്‍ നിറം മങ്ങിയ പള്‍സര്‍ 150ന് പരകം ഇനി എന്‍എസ്160 മത്സരിക്കാനിറങ്ങും. പഴയ 150 സിസി പള്‍സര്‍ ഇനി വിപണിയില്‍ എത്രകാലമുണ്ടാകുമെന്നും കണ്ടറിയണം.

DONT MISS
Top