അഞ്ച് വയസില്‍ വളര്‍ച്ച മുരടിച്ചു, ഇപ്പോള്‍ പ്രായം 55; 29 ഇഞ്ച് ഉയരമുള്ള ബസോരി ലാല്‍ നാട്ടിലെ താരമാണ്‌

ബസോരി ലാല്‍

ഭോപ്പാല്‍: മധ്യപ്രദേശ് സ്വദേശിയായ ബസോരി ലാലിനെ ആദ്യം കാണുന്നവര്‍ക്ക് അബദ്ധം പറ്റുമെന്ന കാര്യം ഉറപ്പ്. അന്‍പത് വയസ് പ്രായമുണ്ടെങ്കിലും കണ്ടാല്‍ മൂന്ന് വയസുകാരന്റെ ഉയരവും ഭാവവുമാണ് ഇദ്ദേഹത്തിന്. 29 ഇഞ്ച് മാത്രമാണ് ഇദ്ദേഹത്തിന്റെ ഉയരം. ആദ്യമൊക്കെ തന്റ പൊക്കക്കുറവിനെ ഓര്‍ത്ത് വിഷമിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ നാട്ടിലെ താരമാണ് ഇദ്ദേഹം.

ബസോരി ലാല്‍ ജോഷ്ഠനും കുടുംബത്തിനുമൊപ്പം

അന്‍പത്തിയഞ്ചുകാരനായ ജേഷ്ഠന്‍ ഗോപി ലാലിനും ഭാര്യ സാതിയ ഭായിക്കും മക്കള്‍ക്കുമൊപ്പമാണ് ബസോരി ലാല്‍ താമസിക്കുന്നത്. ബസോരിയുടെ എല്ലാ കാര്യങ്ങളും നോക്കുന്നതും മറ്റും സാതിയയാണ്. ബസോരിയെ എടുത്തുകൊണ്ട് സാതിയ നടക്കുന്നത്, പുറത്തു നിന്നുള്ള ആളുകള്‍ക്ക് ഒരു കൗതുക കാഴ്ചയാണ്.

ബസോരിയ ലാലിന്റെ വാര്‍ത്ത കേട്ടറിഞ്ഞ് അയല്‍ ഗ്രാമങ്ങളില്‍ നിന്നും നിരവധിയാളുകളാണ് ഇദ്ദേഹത്തെ കാണാനെത്തുന്നത്. അത് തങ്ങള്‍ക്ക് കിട്ടിയ അനുഗ്രഹമാണെന്നാണ് ഗോപി ലാലും ഭാര്യയും മറ്റും കരുതുന്നത്. തന്റെ ഉയരത്തെ ഓര്‍ത്ത് തനിക്ക് ദു:ഖമില്ലെന്ന് ബസോരി ലാല്‍ പറയുന്നു. മറ്റുള്ളവരെ പോലെയാണ് താനും ജീവിക്കുന്നത്. അവരെ പോലെ തന്നെ ഉറങ്ങുന്നു, ഭക്ഷണം കഴിക്കുന്നു, കുളിക്കുന്നു. തന്റെ ഉയരക്കുറവ് ഇപ്പോള്‍ ഒരു പ്രശ്‌നമല്ലെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

ബസോരി ലാലിന്റെ ഉയരം നോക്കുന്ന ജേഷ്ഠന്‍ ഗോപി ലാല്‍

അഞ്ച് വയസിലാണ് ബസോരി ലാലിന്റെ വളര്‍ച്ച മുരടിച്ചത്. ഇതിന്റെ യഥാര്‍ത്ഥ കാരണം ഇനിയും കണ്ടു പിടിച്ചിട്ടില്ല. ജേഷ്ഠന്‍ ഗോപി ലാലിന് സാധാരണ രീതിയിലുള്ള ഉയരമാണുള്ളത്. കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും ഉയരക്കുറവുള്ളതായി അറിയില്ല. ചികിത്സ തേടി പല ആശുപത്രികളിലും കയറിയിറങ്ങിയെങ്കിലും ഡോക്ടര്‍മാര്‍ കയ്യൊഴിയുകയായിരുന്നു.

ബസോരി ലാല്‍ ഗ്രാമത്തിലെ കുട്ടികള്‍ക്കൊപ്പം

മുന്‍പൊക്കെ ഗ്രാമവാസികള്‍ തന്നെ അകറ്റി നിര്‍ത്തിയിരുന്നതായി ബസോരി ലാല്‍ പറഞ്ഞു. പലരും തന്നെ നോക്കി കളിയാക്കിയിട്ടുണ്ട്. ആദ്യമൊക്കെ വേദന തോന്നിയിട്ടുണ്ട് എന്നത് സത്യമാണ്. ഒറ്റക്കിരുന്ന് കരഞ്ഞ നിമിഷങ്ങളുണ്ട്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ഗ്രാമവാസികള്‍ക്കെല്ലാം തന്നെ വളരെയധികം ഇഷ്ടമാണെന്നും ബസോരി ലാല്‍ പറഞ്ഞു.

ബസോരിയെക്കുറിച്ച് നാട്ടില്‍ എല്ലാവര്‍ക്കും മികച്ച അഭിപ്രായമാണുള്ളത്. തന്റെ ഉയരക്കുറവ് വകവെയ്ക്കാതെ സാതിയക്കൊപ്പം ഒരു ഫാക്ടറിയില്‍ ജോലിക്ക് പോകുന്നുണ്ട് ബസോരി ലാല്‍. പൂര്‍ണ്ണ പിന്തുണയുമായി ജേഷ്ഠനും ഭാര്യയും നാട്ടുകാരുമുള്ളപ്പോള്‍ ബസോരി ലാല്‍ വളരെയധികം ഹാപ്പിയാണ്.

വീഡിയോ

DONT MISS
Top