സിനിമാസംഘടനകളില്‍ അഞ്ചുപൈസയുടെ ജനാധിപത്യം പേരിനുപോലുമില്ല; അമ്മയ്ക്കെതിരെ തുറന്നടിച്ച് സംവിധായകന്‍ ആഷിഖ് അബു

ആഷിഖ് അബു

കൊച്ചി : സിനിമാ സംഘടനകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. സിനിമാസംഘടനകളില്‍  അഞ്ചുപൈസയുടെ ജനാധിപത്യം പേരിനുപോലും ഇല്ലെന്നായിരുന്നു ആഷിഖ് അബുവിന്റെ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റിലാണ് ആഷിഖ് അബു സിനിമാ സംഘടകളുടെ നിലപാടിനെതിരെ വിമര്‍ശനമുന്നയിച്ചത്.

നടിയെ ആക്രമിച്ച സംഭവം ഇന്നലെ നടന്ന അമ്മ യോഗത്തില്‍ ആരും ഉന്നയിച്ചില്ലെന്നും, അതിനാല്‍  വിഷയം ചര്‍ച്ച ചെയ്തില്ലെന്നും അമ്മ പ്രസിഡന്റ് ഇന്നസെന്റ് യോഗശേഷം അറിയിച്ചിരുന്നു. കൂടാതെ ഇതു സംബന്ധിച്ച ചോദ്യത്തിന് മുകേഷും ഗണേഷ് കുമാറും അടക്കമുള്ളവര്‍ മാധ്യമങ്ങളോട് ക്ഷോഭിച്ചിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനമുയരുന്നതിനിടെയാണ്, ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

സിനിമാസംഘടനകളുടെ നിലപാടുകളിൽ പൊതുസമൂഹത്തിന് അതിശയം തോന്നുന്നുണ്ടോ? കാരണം മറ്റൊന്നുമല്ല, അഞ്ചുപൈസയുടെ ജനാധിപത്യം പേരിനുപോലും ഇതിലൊന്നിലുമില്ല. ഒറ്റ പുസ്തകം, അത് മതി !

DONT MISS
Top