സൗദി വിപണിയില്‍ സെയില്‍സ് മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ 68.5 ശതമാനവും വിദേശികളാണെന്ന് സൗദി തൊഴില്‍ മന്ത്രാലയം

പ്രതീകാത്മക ചിത്രം

സൗദി: സൗദി മാര്‍ക്കറ്റില്‍ സെയില്‍സ് മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ 68.5 ശതമാനവും വിദേശികളാണെന്ന് സൗദി തൊഴില്‍ മന്ത്രാലയം. സെയില്‍സ് തസ്തികകളില്‍ 5,21,650 വിദേശികളാണ് ജോലിയിലുള്ളതെങ്കില്‍ സ്വദേശികള്‍ 2,39,952പേര്‍ മാത്രമാണ്.

സൗദി മാര്‍ക്കറ്റ്, കമ്പനി എന്നിവിടങ്ങളിലെ സെയില്‍സ് മേഖലയില്‍ ഏതാണ്ട് അറുപത്തി എട്ടര ശതമാനവും വിദേശികളാണ് ജോലിചെയ്യുന്നതെന്നാണ് സൗദി തൊഴില്‍മന്ത്രാലം അറിയിച്ചിരിക്കുന്നത്. 2016-ലെ കണക്കുപ്രകാരമാണ് സൗദി തൊഴില്‍ സാമൂഹിക മന്ത്രാലയം ഇക്കാരൃം അറിയിച്ചത്. 5,21,650 വിദേശികളാണ് സെയില്‍സ് രംഗത്ത് സൗദിയിലുള്ളതെങ്കില്‍ സ്വദേശികളാവട്ടെ 2,39,952 മാത്രമാണ്.

സൗദിയിലെ ഷോപ്പിംഗ് മാളുകളിലെ ജോലി സ്വദേശികള്‍ക്ക് മാത്രമായി ഇക്കഴിഞ്ഞ ഏപ്രീലില്‍ തൊഴില്‍മന്ത്രാലയം പരിമിതപ്പെടുത്തിയിരുന്നു. ഇത് പ്രകാരം സ്ത്രീകളുടെ വസ്ത്രങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ വനിതാ സെയില്‍സ് അസിസ്റ്റന്റുമാര്‍ക്കായി ജോലി പരിമിതപ്പെടുത്തിയിട്ടുണ്ട്. സൗദികള്‍ക്ക് മാത്രമായി നിജപ്പെടുത്തിയ ഇത്തരം തസ്തികകിലേക്ക് സ്ഥിരമായൊ താല്‍കാലികമായൊ പുതുതായി വിസ ഇഷൃൂ ചെയ്യുന്നതും പുതുക്കുന്നതും മന്ത്രാലയം നിര്‍ത്തിവെച്ചിട്ടുണ്ട്.

സ്വദേശിവത്കരണം ത്വരിതഗതിയിലാക്കുന്നിന്റെ ഭാഗമായി 19 വിഭാഗത്തില്‍പെട്ട ജോലികളില്‍ ഈ അടുത്ത കാലത്തായി സൗദി തൊഴില്‍മന്ത്രാലയം വിദേശികള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു.

DONT MISS
Top