ജിസാറ്റ്-17 വിജയകരമായി വിക്ഷേപിച്ചു; ഈ മാസം ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന മൂന്നാമത്തെ ഉപഗ്രഹം

ജിസാറ്റ്-17

ബാംഗ്ലൂര്‍: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-17 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയില്‍ നിന്നും ഇന്ന് പുലര്‍ച്ചേയാണ് ഉപഗ്രഹം വിക്ഷേപിച്ചത്. യൂറോപ്യന്‍ വിക്ഷേപ വാഹിനി വിഎ 238 ആണ് 3477 കിലോ ഭാരമുള്ള ജിസാറ്റ്-17 വഹിച്ചുകൊണ്ട് പറന്നുയര്‍ന്നത്.

ഭ്രമണപഥത്തിലെത്തുന്നതോടെ ഹാസ്സനിലെ ഐഎസ്ആര്‍ഒ യൂണിറ്റ് ഉപഹ്രത്തിന്റെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുക്കും. 15 വര്‍ഷം ആയുസ്സ് കണക്കാക്കുന്ന ഉപഗ്രഹം പ്രധാനമായും ആശയവിനിമയവും കാലാവസ്ഥ വിവരങ്ങള്‍ ലഭിക്കുന്നതിനും സഹായിക്കും.

ഈ മാസം ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന മൂന്നാമത്തെ ഉപഗ്രഹമാണിത്. ജിസാറ്റ്-19 ജൂണ്‍ 5 ന് വിക്ഷേപിച്ചിരുന്നു. കൂടാതെ കാര്‍ട്ടോസ്റ്റ്-2 ജൂണ്‍ 23 ന് സതീഷ് ധവാന്‍ സ്‌പെയിസ് സെന്ററില്‍ നിന്നും വിക്ഷേപിച്ചു.

ജിസാറ്റ് 17 കൂടി ചേര്‍ക്കപ്പെടുന്നതോടെ ഭൂസ്ഥിര ഭ്രമണപഥത്തില്‍ എത്തുന്ന 17 ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒയുടെതായി മാറുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഒറ്റവിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആര്‍ഒ ലോക റെക്കോഡ് സ്വന്തമാക്കിയിരുന്നു.

DONT MISS
Top