കേരളത്തിലെ ഒരു വെബ്‌സൈറ്റ് തകര്‍ത്തതിന് 100 പാക് സൈറ്റുകള്‍ തകര്‍ത്ത് മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ്

ഹാക്ക് ചെയ്യപ്പെട്ട സൈറ്റുകളുടെ ഹോം പേജ്‌

കൊച്ചി: കേരളാ യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റ് തകര്‍ത്തതിന് മല്ലു സൈബര്‍ സോള്‍ഷ്യേഴ്‌സ് ചോദിച്ചു. നൂറ് പാക് സൈറ്റുകളാണ് ഇവര്‍ തകര്‍ത്തിരിക്കുന്നത്. ലൈവാകാതിരുന്ന ഇടവേള വിശ്രമമല്ലായിരുന്നുവെന്ന് മല്ലും സൈബര്‍ സോള്‍ജ്യര്‍ കുറിച്ചു.

രാജ്യസുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ ഞങ്ങള്‍ ഓരോ നിമിഷവും അതീവ ജാഗരൂഗരാണ്. പുറത്തു നിന്നുള്ള ഒരു അറ്റാക്കിനും കണ്ണിനു കണ്ണ് എന്ന രീതി അല്ല ഞങ്ങള്‍ പിന്തുടരുന്നത് എന്ന് അറിയാമല്ലോ. അതേ, ഞങ്ങളുടെ കണ്ണിന് അല്ല, പുരികത്തിനു കൊണ്ടാല്‍ പോലും ഞങ്ങള്‍ക്ക് അവരുടെ തല കൊയ്തിട്ടാണു ശീലം. മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് പേജില്‍ ഓര്‍മിപ്പിച്ചു.

പാകിസ്ഥാനിലെ സര്‍വകലാശാലകളിലേതുള്‍പ്പെടെ ഹാക്ക് ചെയ്തിട്ടുണ്ട്. പാകിസ്താന്‍ സൈറ്റുകളെ മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് കടന്നാക്രമിക്കുന്നത് ആദ്യമായല്ല. പാകിസ്താന്‍ എപ്പോഴെല്ലാം ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യുന്നോ അപ്പോഴെല്ലാം മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സും കേരള സൈബര്‍ വാരിയേഴ്‌സും തക്കതായ മറുപടി കൊടുക്കാറുണ്ട്. ചൈല്‍ഡ് പോണ്‍ സൈറ്റുകളും ഈ ഗ്രൂപ്പുകള്‍ ഹാക്ക് ചെയ്യാറുണ്ട്.

DONT MISS
Top