പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തിറങ്ങുക : കോടിയേരി ബാലകൃഷ്ണന്‍

ഫയല്‍ ചിത്രം

തിരുവനന്തപുരം : പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരുമായി സഹകരിച്ച് രംഗത്തിറങ്ങാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ശുചീകരണവും ദുരിതാശ്വാസവുമടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാവിഭാഗം ജനങ്ങളും രംഗത്തിറങ്ങണം.

ഒട്ടേറെ പനിമരണങ്ങളും, ഒട്ടേറെ പനി ബാധിതരുമായി നാട് വിഷമസ്ഥിതി നേരിടുകയാണ്. മഴക്കാലം വരുമ്പോള്‍ സംസ്ഥാനത്ത് പതിവാകുന്ന പകര്‍ച്ചപ്പനിയെന്ന പ്രവണതയ്ക്ക് അറുതി വരുത്തണം. ആരോഗ്യമേഖലയില്‍ നാം കൈവരിച്ച നേട്ടത്തിന്റെ സൂചികയായ കേരള മോഡലിന് നേരിടുന്ന തിരിച്ചടിയാണ് വര്‍ഷംതോറും ഉണ്ടാകുന്ന പകര്‍ച്ചപ്പനിയെന്ന ദുരന്തമെന്നും കോടിയേരി പറഞ്ഞു.

കൊതുക് നശീകരണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായ പ്രവര്‍ത്തനം നടത്താന്‍ ജനപ്രതിനിധികള്‍ ശ്രദ്ധിക്കണം. സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗതീരുമാന പ്രകാരം സംസ്ഥാനത്ത് ജൂണ്‍ 27, 28, 29 തീയതികളില്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനത്തില്‍ സി.പി.ഐഎം പ്രവര്‍ത്തകര്‍ പങ്കാളികളാകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

DONT MISS
Top