നികുതി വെട്ടിപ്പ് കേസ്: പിഴയടച്ചാല്‍ മെസ്സിക്ക് ജയില്‍ ശിക്ഷ ഒഴിവാകും

ലയണ്‍ മെസ്സി

മാഡ്രിഡ്: നികുതി വെട്ടിപ്പ് കേസില്‍ കോടതി ശിക്ഷക്ക് വിധിച്ച ബാഴ്‌സലോണ താരം ലയണല്‍ മെസ്സിക്ക് ജയില്‍ വാസം ഒഴിവാകാന്‍ വഴിയൊരുങ്ങുന്നു. പിഴയടിച്ചാല്‍ മെസ്സിയെ തടവ് ശിക്ഷയില്‍ നിന്നും ഒഴിവാക്കാനാവുമെന്നാണ് സ്പാനിഷ് പ്രോസിക്യൂട്ടര്‍ അറിയിച്ചിരിക്കുന്നത്. 21 മാസം തടവ് ശിക്ഷ ലഭിച്ച മെസ്സി ഓരോ ദിവസത്തിനും 400 യൂറോ വീതം 2,55,000 യൂറോ അടച്ചാല്‍ ജയില്‍ ഒഴിവാക്കുമെന്നാണ് പ്രോസിക്യൂട്ടര്‍ അറിയിച്ചിരിക്കുന്നത്.

ഇതു പോലൊരു പഴുത് നില്‍നില്‍ക്കുമ്പോളും സ്പാനിഷ് കോടതിയാണ് അന്തിമ വിധി പുറപ്പെടുവിക്കേണ്ടത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് കേസില്‍ മെസിയേയും, പിതാവ് ജോര്‍ജിനേയുമാണ് സ്പാനിഷ് കോടതി ശിക്ഷിച്ചത്. ഇരുവരില്‍ നിന്നും യഥാക്രമം 1.75 മില്യണ്‍, 1.3 മില്യണ്‍ ഡോളര്‍ പിഴയും  കോടതി വിധിച്ചിരുന്നു.

ശിക്ഷ വിധിക്കെതിരെ മെസ്സി നല്‍കിയ ഹര്‍ജി കഴിഞ്ഞ മാസം സുപ്രീം കോടതി തള്ളുകയും ചെയ്തു. 2007-2009 കാലയളവിലാണ് നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ബാഴ്‌സലോണയിലെ കോടതിയാണ് മെസി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

DONT MISS
Top